
അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ ബ്രസീൽ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ആറ് മാറ്റങ്ങൾ വരുത്തുമെന്ന് പരിശീലകൻ ഡോറിവൽ ജൂനിയർ | Brazil | Argentina
ബ്യൂണസ് ഐറിസിലെ മൊനുമെന്റൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് യോഗ്യതയിൽ അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ ബ്രസീൽ ആറ് മാറ്റങ്ങൾ വരുത്തുമെന്ന് ബ്രസീലിയൻ പരിശീലകൻ ഡോറിവൽ ജൂനിയർ സ്ഥിരീകരിച്ചു.ബെന്റോ, ആൻഡ്രെ, മുറില്ലോ, ജോയലിന്റൺ എന്നിവരുടെ ഇതിനകം സ്ഥിരീകരിച്ച മാറ്റങ്ങൾക്ക് പുറമേ, മാത്യൂസ് കുൻഹ, വെസ്ലി എന്നിവരും ഉൾപ്പെടും.
“ഞങ്ങൾക്ക് ആവശ്യമായതും നിർവചിക്കപ്പെട്ടതുമായ നാല് മാറ്റങ്ങളുണ്ട്. മത്സരത്തിന്റെ തുടക്കത്തിനായി ഞങ്ങൾ രണ്ട് മാറ്റങ്ങൾ വരുത്തുന്നു. ജോവോ പെഡ്രോയുടെ സ്ഥാനത്ത് മാത്യൂസ് കുൻഹ എത്തും, വാൻഡേഴ്സണിന് പകരം വെസ്ലി വരും” ബ്രസീലിയൻ പരിശീലകൻ പറഞ്ഞു.പരിക്കുമൂലം പുറത്തായ അലിസണും ഗെർസണും പകരം ബെന്റോയും ആൻഡ്രേയും ടീമിലെത്തും.

മഞ്ഞക്കാർഡ് കാരണം സസ്‌പെൻഡ് ചെയ്യപ്പെട്ട ഗബ്രിയേൽ മഗൽഹേസിനും ബ്രൂണോ ഗുയിമറെയ്‌സിനും പകരം മുറില്ലോയും ജോയലിന്റണും ടീമിലെത്തും. ഫ്ലെമെംഗോയിൽ കാണിച്ച നിലവാരം വെസ്ലി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോറിവൽ ജൂനിയർ പറഞ്ഞു, എന്നിരുന്നാലും അർജന്റീനക്കെതിരെയുള്ള ലൈനപ്പ് തന്ത്രപരമായ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു .
“സാധ്യമായ ആറ് മാറ്റങ്ങളോടെ, ഒരു മികച്ച എതിരാളിക്കെതിരെ മികച്ച മത്സരം കളിക്കാൻ തയ്യാറായ ഒരു ടീം നമുക്കുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം ഉറപ്പുനൽകി. ബ്യൂണസ് ഐറിസിൽ പോയിന്റുകൾ നേടി പോയിന്റ് പട്ടികയിൽ മുന്നേറുക എന്ന ലക്ഷ്യമാണ് ബ്രസീലിനു ഉള്ളത്.അതേസമയം 2026 ലെ ലോകകപ്പിൽ അർജന്റീനയ്ക്ക് സ്ഥാനം ഉറപ്പിക്കാൻ ഒരു സമനില മാത്രം മതി. 28 പോയിന്റുമായി ആൽബിസെലെസ്റ്റെ യോഗ്യതാ റൗണ്ടിൽ മുന്നിലാണ്, 21 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ബ്രസീലിനേക്കാൾ ഏഴ് പോയിന്റുകൾ കൂടുതൽ.
സ്റ്റാർട്ടിംഗ് ലൈനപ്പ് ബ്രസീൽ : ബ്രസീലിൻ്റെ സ്റ്റാർട്ടിംഗ് ലൈനപ്പ് ഇതുപോലെയാകാം: ബെൻ്റോ; വെസ്ലി, മാർക്വിനോസ്, മുറില്ലോ, ഗിൽഹെർം അരാന; ആന്ദ്രേ, ജോലിൻ്റൺ, റാഫിൻഹ; വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, മാത്യൂസ് കുൻഹ.