അർജന്റീനയെ വീഴ്ത്തി കിരീടവുമായി ബ്രസീൽ |Brazil vs Argentina

സൗത്ത് അമേരിക്കൻ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ കിരീടവുമായി ബ്രസീൽ.ഫൈനൽ റൌണ്ട് ചിരവൈരികളായ അർജന്റീനക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ബ്രസീൽ നേടിയത്.അഞ്ചുമത്സരങ്ങളിൽ നിന്ന് നാല് വിജയവും ഒരു സമനിലയുമായി 13 പോയിന്റ് നേടി കൊണ്ട് ബ്രസീൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് കിരീടം നേടിയത്.

രരണ്ടാം സ്ഥാനത്തുള്ള ഇക്വഡോർ Vs വെനീസ്വേല മത്സരം സമനിലയിൽ കലാശിച്ചതോടെ ബ്രസീൽ കിരീടം ഉറപ്പിക്കുക ആയിരുന്നു.ഇത് പതിമൂന്നാം തവണയാണ് ഈ കിരീടം ബ്രസീൽ സ്വന്തമാക്കുന്നത്.നേരത്തെ തന്നെ വേൾഡ് കപ്പിന് യോഗ്യത നേടാനും ബ്രസീലിന് കഴിഞ്ഞിരുന്നു. ബ്രസീലിനെ കൂടാതെ അണ്ടർ 17 വേൾഡ് കപ്പിന് അർജന്റീനയും ഇക്വഡോറുമൊക്കെ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.

മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ റിക്വൽമിയാണ് ബ്രസീലിന് ലീഡ് നേടിക്കൊടുത്തത്. 29ആം മിനിറ്റിൽ ഡുഡു ബ്രസീലിന്റെ ലീഡ് വർദ്ധിപ്പിച്ചു. എന്നാൽ അർജന്റീനക്ക് വേണ്ടി 33 മിനിറ്റിൽ ജിമിനെസ് ഒരു ഗോൾ മടക്കി.55ആം മിനുട്ടിൽ എച്ചവേരി കൂടി ഗോൾ നേടിയതോടെ മത്സരം 2-2 സമനിലയിലായി.എന്നാൽ അധികം വൈകാതെ തന്നെ ബ്രസീൽ തങ്ങളുടെ വിജയഗോൾ നേടുകയായിരുന്നു.ഡാ മാറ്റയുടെ ഗോളാണ് ബ്രസീലിനെ വിജയം നേടി കൊടുത്തിട്ടുള്ളത്.

ഫൈനൽ റൗണ്ടിൽ നാല് മത്സരങ്ങൾ വിജയിച്ച ബ്രസീൽ ഇക്വഡോറിനോട് മാത്രമാണ് സമനില പാലിച്ചത്. ആദ്യ റൗണ്ടിൽ ഗ്രൂപ്പ് എ യിൽ നിന്നും ചാമ്പ്യന്മാരായണ് ബ്രസീൽ ഫൈനൽ റൗണ്ടിലേക്ക് എത്തിയത്. ഒരു മത്സരവും തോൽക്കാതെയാണ് ബ്രസീലിയൻ താരങ്ങൾ കിരീടം ഉയർത്തിയത്.