വീണ്ടും ഗോളുമായി അസെൻസിയോ, റയൽ മാഡ്രിഡിന് ജയം : എഫ്‌എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി : ബൊറൂസിയ ഡോർട്ട്മുണ്ട് ഒന്നാം സ്ഥാനത്ത്

ലാ ലീഗയിൽ ഇന്നലെ സാന്റിയാഗോ ബെർണബ്യൂവിൽ സെൽറ്റയ്‌ക്കെതിരെ നടന്ന മസ്ലരത്തിൽ റയൽ മാഡ്രിഡിന് ജയം. ആദ്യ പകുതിയിൽ മാർക്കോ അസെൻസിയോയും എഡർ മിലിറ്റാവോയും നേടിയ ഗോളുകളുടെ ബലത്തിൽ റയൽ മാഡ്രിഡിന് 2-0 ത്തിന്റെ ജയം നേടുകയായിരുന്നു. വിജയത്തോടെ ലാലിഗയിൽ ഒന്നാമതുള്ള ബാഴ്‌സലോണയുടെ ലീഡ് എട്ടായി കുറയ്ക്കുകയും ചെയ്തു.എട്ട് കളികൾ ബാക്കിനിൽക്കെ രണ്ടാം സ്ഥാനക്കാരായ റയൽ 65 പോയിന്റിലേക്ക് മുന്നേറി ചെറിയ കിരീടപ്രതീക്ഷ നിലനിർത്തി.

ഇന്ന് നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ മൂന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. അത്ലറ്റികോ മാഡ്രിഡ് ബാഴ്‌സയേക്കാൾ 13 പോയിന്റും റയലിൽ നിന്ന് അഞ്ച് പോയിന്റും പിന്നിലാണ്. 36 പോയിന്റുള്ള സെൽറ്റ 12-ാം സ്ഥാനത്താണ്. 42 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിൽ അസ്സിസ്റ്റിൽ നിന്നും അസെൻസിയോ റയലിന്റെ ആദ്യ ഗോൾ നേടി.ഇടവേളയ്ക്ക് തൊട്ടുപിന്നാലെ ഡിഫൻഡർ മിലിറ്റാവോ രണ്ടാമത്തെ ഗോളും നേടി വിജയമുറപ്പിച്ചു.

വെംബ്ലിയിൽ ഷെഫീൽഡ് യുണൈറ്റഡിനെ 3-0ന് തോൽപ്പിച്ച് എഫ്‌എ കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. റിയാദ് മഹ്‌റസ് നേടിയ ഹാട്രിക്കിന്റെ ബലത്തിൽ ആയിരുന്നു സിറ്റിയുടെ ജയം.കഴിഞ്ഞ മൂന്ന് സീസണുകളിൽ സെമി-ഫൈനൽ ഘട്ടത്തിൽ പുറത്തായതിന് ശേഷം പെപ് ഗ്വാർഡിയോളയുടെ ടീം കലാശ പോരാട്ടത്തിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

ചാമ്പ്യൻഷിപ്പ് പ്രമോഷൻ പ്രതീക്ഷകളുള്ള യുണൈറ്റഡ് ആദ്യ പകുതിയിൽ മിക്കയിടത്തും സിറ്റിയെ നിരാശപ്പെടുത്തി, പക്ഷേ 43-ാം മിനിറ്റിൽ പെനാൽറ്റി സ്പോട്ടിൽ നിന്ന് മഹ്രെസ് മുന്നിലെത്തിച്ചു.61-ാം മിനിറ്റിൽ ഹ്രെസ് സ്കോർ 2-0 ആക്കി, അഞ്ച് മിനിറ്റിന് ശേഷം ജാക്ക് ഗ്രീലിഷിന്റെ ലോ ക്രോസിൽ നിന്ന് ക്ലിനിക്കൽ ഫിനിഷിലൂടെ തന്റെ ഹാട്രിക് തികച്ചു.1958ൽ ഫുൾഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അലക്‌സ് ഡോസണിന് ശേഷം ആദ്യ എഫ്‌എ കപ്പ് സെമിഫൈനൽ ഹാട്രിക്കായിരുന്നു ഇത്.

ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ജർമൻ ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ബൊറൂസിയ ഡോർട്ട്മുണ്ട്. ഡോർട്മുണ്ടിനായി ഡോണിയൽ മാലെൻ രണ്ട് ഗോളുകൾ നേടി.ലീഗിൽ അഞ്ചു മത്സരങ്ങൾ ശേഷിക്കെ ബയേൺ മ്യൂണിക്കിനെ മറികടന്ന് ലീഡ് നേടാനായി. ഇന്നലെ നടന്ന മത്സരത്തിൽ മെയിൻസിനോട് 3 -1 ന്റെ തോൽവി ബയേൺ ഏറ്റുവാങ്ങിയിരുന്നു.ഒമ്പതാം ഹോം ഗെയിം വിജയം ഉറപ്പാക്കാൻ ആദ്യ പകുതിയിൽ ഡോർട്ട്മുണ്ട് മൂന്ന് തവണ സ്കോർ ചെയ്തു.കഴിഞ്ഞ വർഷത്തെ യൂറോപ്പ ലീഗ് ജേതാക്കളായ ഫ്രാങ്ക്ഫർട്ടിനെ സംബന്ധിച്ചിടത്തോളം ജയമില്ലാത്ത അവരുടെ എട്ടാം ലീഗ് മത്സരമാണ്.

തോൽവിയോടെ അവർ അവർ ഒമ്പതാം സ്ഥാനത്തേക്ക് വീണു.19-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാം ഡോർട്ട്മുണ്ടിന്റെ അക്കൗണ്ട് തുറന്നു.അഞ്ച് മിനിറ്റിനുശേഷം മാലെൻ രണ്ടമത്തെ ഗോൾ നേടി. 41 ആം മിനുട്ടിൽ ഹെഡ്ഡറിലൂടെ മാറ്റ്സ് ഹമ്മൽസ് മൂന്നാം ഗോൾ നടി.66-ാം മിനിറ്റിൽ കരീം അദേമിയുടെ അസ്സിസ്റ്റിൽ നിന്നും മാലെൻ രണ്ടാം ഗോൾ നേടി. 29 മത്സരങ്ങളിൽ നിന്നും ഡോർട്മുണ്ടിന് ൬൦ പോയിന്റും ബയേൺ മ്യൂണിക്കിന് 59 പോയിന്റുമാണുള്ളത്.