
അർജന്റീന ടീമിൽ വലിയ മാറ്റങ്ങൾ, മെസ്സി ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾ കളിക്കില്ല |Argentina
ഇന്റർനാഷണൽ സൗഹൃദ മത്സരങ്ങളുടെ ആവേശത്തിൽ നിലവിലെ വേൾഡ് കപ്പ് ചാമ്പ്യൻമാരായ അർജന്റീന അടുത്ത സൗഹൃദ മത്സരത്തിന് വേണ്ടി ഒരുങ്ങുകയാണ്. നാളെ വൈകീട്ട് 6 മണിക്ക് ഇന്തോനേഷ്യയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാനിറങ്ങുന്ന ഹോം ടീമായ ഇന്തോനേഷ്യയാണ് അർജന്റീനയുടെ എതിരാളികൾ.
ചൈനയിൽ വെച്ച് നടന്ന ആദ്യ സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന വീഴ്ത്തിയത്. സൂപ്പർ ലിയോ മെസ്സി ഈ മത്സരത്തിൽ ഗോൾ നേടിയിരുന്നു. എന്നാൽ ഇന്തോനേഷ്യക്കെതിരായ മത്സരത്തിൽ ലിയോ മെസ്സി ഉൾപ്പടെയുള്ള ചില പ്രധാന താരങ്ങൾ അർജന്റീനക്ക് വേണ്ടി കളിച്ചേക്കില്ല.
LIVE ARGENTINA DISCUSSION!
— Roy Nemer (@RoyNemer) June 17, 2023The World champions
Lionel Messi vs. Australia
Team vs. Indonesia
Is the future now?
Alejandro Garnacho, Gio Simeone
Your comments, questions
Like, subscribe
https://t.co/bAhpaApgrC pic.twitter.com/Lo0NamoGb7
ലിയോ മെസ്സി, ഡി മരിയ, നികോലാസ് ഒറ്റമെൻഡി തുടങ്ങിയവർ ഇന്തോനേഷ്യക്കെതിരായ അർജന്റീനയുടെ മത്സരത്തിൽ കളിക്കില്ല. പകരം യുവ സൂപ്പർ താരങ്ങളായ ഗർനാച്ചോയും ജൂലിയൻ അൽവാരസും അര്‍ജന്റീനക്ക് വേണ്ടി ആദ്യ ഇലവനിൽ ഇടം നേടുമെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്.
Julián Álvarez and Alejandro Garnacho could start for Argentina. https://t.co/cuxTdQOCT4 pic.twitter.com/T5Im1aQDsI
— Roy Nemer (@RoyNemer) June 17, 2023
ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും കളിക്കാൻ ഇറങ്ങിയേകില്ല എന്നാണ് സൂചനകൾ. ഖത്തറിലെ വിശ്വകിരീടം ഉയർത്തി വരുന്ന അർജന്റീന ടീം നിലവിൽ തകർപ്പൻ ഫോമിലാണ്. ലോകകപ്പിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയത് മാറ്റി നിർത്തിയാൽ അർജന്റീന ടീം അവസാന നാല് വർഷങ്ങളിൽ പരാജയപ്പെട്ടിട്ടില്ല.
ഇന്തോനേഷ്യക്കെതിരായ അർജന്റീനയുടെ സാധ്യത ഇലവൻ :-Emiliano Martínez or Gerónimo Rulli; Nahuel Molina, Leonardo Balerdi, Germán Pezzella or Facundo Medina, Marcos Acuña; Exequiel Palacios, Leandro Paredes, Giovani Lo Celso, Lucas Ocampos; Julián Álvarez and Alejandro Garnacho or Nicolás González.