കോപ്പ ഡെൽ റേ യിൽ ഇന്നലെ അർദ്ധരാത്രി നടന്ന മത്സരത്തിൽ മൂന്നാം ഡിവിഷനിൽ പതിനാറാം സ്ഥാനത്തുള്ള എഫ്സി ഇന്റർസിറ്റിക്കെതിരെ തട്ടിയും മുട്ടിയും ജയിച്ച് എഫ് സി ബാഴ്സലോണ. എക്സ്ട്രാ ടൈമിലായിരുന്നു ബാഴ്സലോണയുടെ വിജയം.
ബാഴ്സലോണയുടെ ആദ്യ ടീമിൽ കളിക്കുന്ന ലോകോത്തര താരങ്ങളുമായി ഇറങ്ങിയിട്ടും ബാഴ്സലോണക്ക് കഷ്ടിച്ച് ജയിച്ചു എന്നല്ലാതെ ആശ്വസിക്കാൻ ഒരു വകയുമില്ലാത്ത മത്സരമായിരുന്നു, മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് എഫ് സി ഇന്റർസിറ്റിക്കെതിരെ ബാഴ്സലോണ വിജയം സ്വന്തമാക്കിയത്, എക്സ്ട്രാ ടൈമിൽ 103 മത്തെ മിനിറ്റിൽ അൻസു ഫാറ്റി നേടിയ ഗോളിലാണ് ബാഴ്സലോണ വിജയം കരസ്ഥമാക്കിയത്.
ബാഴ്സലോണയുടെ മുൻ അക്കാദമി താരമായ ഓറിയൽ പുയ്‌ജാണ് എഫ്സി ഇന്റർസിറ്റിക്ക് വേണ്ടി ബാഴ്സലോണയെ വിറപ്പിച്ചത്, ബാഴ്സലോണക്കെതിരെ ഹാട്രിക് നേടി താരം മനം കവരും പ്രകടനം കാഴ്ചവച്ചു. സൂപ്പർതാരം ലെവന്റോസ്കി ഇല്ലാതെയാണ് ബാഴ്സലോണ കളിക്കാൻ ഇറങ്ങിയത്, കളിയുടെ നാലാം മിനിറ്റിൽ തന്നെ ബാഴ്സ പ്രതിരോധ താരം അരുഹോ നേടിയ ഗോളിൽ മുന്നിലെത്തി,കളിയുടെ 59 മത്തെ മിനുട്ടിൽ ഓറിയൽ പുയ്‌ജ് സമനില ഗോൾ നേടി.
പിന്നീട് കളിയുടെ 66, 77, 103 മിനിറ്റുകളിൽ യഥാക്രമം ഓസ്മാനെ ഡെമ്പലെ,റാഫിഞ്ഞ, അൻസു ഫാറ്റി എന്നിവരാണ് ബാഴ്സലോണയുടെ ഗോളുകൾ നേടിയത്. വെറും അഞ്ചുവർഷം മുൻപ് മാത്രമാണ് എഫ്സി ഇന്റർസിറ്റി ക്ലബ്ബ് നിലവിൽ വന്നത്, അവരോടാണ് ബാഴ്സലോണയുടെ മുൻനിര ടീം വിജയിക്കാൻ കഷ്ടപ്പെട്ടത്, ബാഴ്സലോണ പരിശീലകൻ സാവിക്കും ആരാധകരിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.
സിരി എ യിലെ സൂപ്പർ ക്ലബ്ബുകളുടെ പോരാട്ടത്തിൽ ഇന്റർമിലാൻ നാപ്പോളിയെ വീഴ്ത്തി, ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്റർ മിലാൻ വിജയിച്ചത്, ഇന്റർമിലാന്റെ വിജയ ഗോൾ നേടിയത് സികോ ആയിരുന്നു, ഈ സീസണിൽ ഇറ്റാലിയൻ ലീഗിൽ നാപ്പോളി ആദ്യമായാണ് തോൽവി അറിയുന്നത്, എങ്കിലും 16 മത്സരങ്ങളിൽ 41 പോയിന്റുകളുമായി നാപൊളി തന്നെയാണ് ഒന്നാം സ്ഥാനത്ത്. അത്രയും തന്നെ മത്സരങ്ങളിൽ നിന്ന് 33 പോയിന്റുകളുമായി ഇന്റർമിലാൻ ലീഗിൽ നാലാം സ്ഥാനത്തുമാണ്.