ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയും കീഴടക്കി അര്ജന്റീന കുതിക്കുന്നു | Argentina

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയ്‌ക്കെതിരായ ഒരു ഗോളിന്റെ വിജയം സ്വന്തമാക്കി അര്ജന്റീന. രണ്ടാം പകുതിയിൽ തിയാഗോ അൽമാഡ നേടിയ തകർക്കാൻ ഗോളിലാണ് അർജന്റീനയുടെ ജയം. ഇഞ്ചുറി ടൈമിൽ അര്ജന്റീന താരം നിക്കൊളാസ് ഗോൺസാലസ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു.

ആദ്യ പകുതിയിൽ ഉറുഗ്വേ പന്തിൽ ആധിപത്യം നിലനിർത്തിയെങ്കിലും അവസരങ്ങൾ മുതലെടുക്കാൻ കഴിഞ്ഞില്ല.ഗിയുലിയാനോ സിമിയോണി, അലക്സിസ് മാക് അലിസ്റ്റർ എന്നിവർ അര്ജന്റീനക്കായി ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിച്ചു.രണ്ടാം പകുതിയിൽ ലയണൽ സ്കലോണിയുടെ ടീം മികച്ച പ്രകടനം പുറത്തെടുക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

68 ആം മിനുട്ടിൽ ജൂലിയൻ അൽവാരെസിന്റെ പാസിൽ നിന്നും ബോക്സിനു പുറത്ത് നിന്നുള്ള തകർപ്പൻ ഷോട്ടിൽ നിന്നും തിയാഗോ അൽമാഡ അർജന്റീനയെ മുന്നിലെത്തിച്ചു.മത്സരത്തിന്റെ അവസാനത്തിൽ നിക്കോളാസ് ഗൊൺസാലസിന് ചുവപ്പ് കാർഡ് ലഭിച്ചു.പന്ത് എടുക്കാൻ ശ്രമിച്ചെങ്കിലും അത് നഷ്ടപ്പെടുത്തുകയും അബദ്ധത്തിൽ നാൻഡസിന്റെ മുഖത്ത് ചവിട്ടുകയും ചെയ്യും. അര്ജന്റീന ചൊവ്വാഴ്ച ബ്രസീലിനെതിരെ കളിക്കും.