ലോകകപ്പിന് രണ്ട് മാസം മുമ്പ് ഫൈനലിസിമ കളിക്കാതിരിക്കുന്നതാണ് എനിക്ക് ഇഷ്ടം’ : അര്ജന്റീന പരിശീലകൻ ലയണൽ സ്കെലോണി | Argentina

അർജന്റീനയും സ്‌പെയിനും തമ്മിലുള്ള ഫൈനലിസിമ വളരെക്കാലമായി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ഒന്നാണ്. രണ്ടു ഫുട്ബോൾ ശക്തികൾ പരസ്പരം മത്സരിക്കുന്നത് കാണാനായി ആരാധകർ കാത്തിരിക്കുകയാണ്.എന്നാൽ മത്സരത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നതിനാൽ ‘കളിക്കാതിരിക്കുന്നതാണ് നല്ലത്’ എന്ന അഭിപ്രയാവുമായി എത്തിയിരിക്കുകയാണ് അര്ജന്റീന പരിശീലകൻ ലയണൽ സ്കെലോണി.

കോപ്പ അമേരിക്കയും യൂറോ 2024 ഉം നേടിയ ശേഷം, അടുത്ത ഫിനാലിസിമ പതിപ്പിൽ അർജന്റീനയും സ്‌പെയിനും ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, 2025 ജൂൺ, ജൂലൈ മാസങ്ങളിൽ വിപുലീകരിച്ച ഫിഫ ക്ലബ് ലോകകപ്പിനൊപ്പം CONMEBOL, UEFA ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഉൾപ്പെടുന്ന തിരക്കേറിയ കലണ്ടർ കാരണം മത്സരം ഷെഡ്യൂൾ ചെയ്യാൻ സാധിച്ചില്ല.

“എന്നോട് ചോദിച്ചാൽ ‘കളിക്കാതിരിക്കുന്നതാണ് നല്ലത്’ എന്നാണ് ഞാൻ പറയുക.കാരണം നേരത്തെ കളിക്കാൻ മതിയായ സമയമുണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു. സ്‌പെയിനിന് നേഷൻസ് ലീഗ് ഉള്ളത്കൊണ്ട് കളിക്കാൻ സാധിച്ചില്ല.ദക്ഷിണ അമേരിക്കക്കാരായ ഞങ്ങൾക്ക് ഇത് ദോഷകരമാണ്, കാരണം അത് യൂറോപ്യൻ ടീമുകൾക്കെതിരെ മത്സരിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയുന്നു.ഇപ്പോൾ ഞങ്ങൾക്ക് കഴിയും, അവർക്ക് കഴിയില്ല – കാരണം അവർ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കുന്നു” സ്കെലോണി പറഞ്ഞു.ലോകകപ്പിന് വളരെ അടുത്ത് ഇത്തരമൊരു മാർക്വീ മത്സരം നടത്തുന്നതിനെക്കുറിച്ച് അർജന്റീന പരിശീലകൻ ആശങ്ക പ്രകടിപ്പിച്ചു.

“ലോകകപ്പിന് രണ്ട് മാസം മുമ്പ് നടക്കുന്ന ഈ മത്സരം ഇത്രയും പ്രാധാന്യമുള്ളതാണ്… സത്യം പറഞ്ഞാൽ, അത് നടക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. അത് നടക്കുമോ എന്ന് നോക്കാം.എല്ലാം വളരെ അനിശ്ചിതത്വത്തിലാണ്. നമുക്ക് കൃത്യമായ പദ്ധതികൾ ആവശ്യമാണ്. അത് സ്ഥിരീകരിക്കപ്പെടുമോ എന്ന് നമുക്ക് നോക്കാം, ”അദ്ദേഹം പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ, ഫിഫ ഇന്റർനാഷണൽ വിൻഡോയ്ക്കിടെ മാർച്ച് മൂന്നാം ആഴ്ചയിലാണ് ഫിനാലിസുമ നടക്കുക. എന്നിരുന്നാലും, ലോകകപ്പ് യോഗ്യതാ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടാൻ സ്പെയിൻ പരാജയപ്പെട്ടാൽ, അതേ ആഴ്ച തന്നെ പ്ലേഓഫിലേക്ക് പ്രവേശിക്കേണ്ടി വരും, ഇത് വീണ്ടും ഫിനാലിസുമയെ അപകടത്തിലാക്കും.

2026 ലോകകപ്പിന് ഇതിനകം യോഗ്യത നേടിയിട്ടുള്ള അർജന്റീന, സെപ്റ്റംബറിൽ വെനിസ്വേല, ഇക്വഡോർ എന്നിവരുമായി മത്സരങ്ങൾ നടത്തി CONMEBOL യോഗ്യതാ മത്സരം അവസാനിപ്പിക്കും. തുടർന്ന് ആൽബിസെലെസ്റ്റെ ഒക്ടോബറിൽ വെനിസ്വേല, പ്യൂർട്ടോ റിക്കോ എന്നിവരുമായി ഒരു യുഎസ് പര്യടനം ആസൂത്രണം ചെയ്യുന്നു, തുടർന്ന് നവംബർ മാസത്തിൽ അംഗോളയിലെ ലുവാണ്ടയിലും ഇന്ത്യയിലെ കേരളത്തിലും രണ്ട് സൗഹൃദ മത്സരങ്ങൾ നടത്തുകയും ചെയ്യും.