“കഴിഞ്ഞദിവസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒരു ഗോളിനാണ് പരാഗ്വയെ അർജന്റീന തകർത്തത്. കളിയുടെ മൂന്നാം മിനിറ്റിൽ നിക്കോളാസ് ഓട്ടമെന്റി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. ലിയോ മെസ്സി ആദ്യ ഇലവനിൽ സ്ഥാനം നേടിയിട്ടില്ലെങ്കിലും മത്സരത്തിന്റെ രണ്ടാം പകുതിക്കു ശേഷം അമ്പത്തിമൂന്നാം മിനിറ്റിൽ ജൂലിയൻ അൽവാരസിനെ പിൻവലിച്ചു കൊണ്ടാണ് ലിയോ മെസ്സിയെ കളത്തിലേക്ക് ഇറക്കിയത്.
കളിക്കിടയിൽ പരാഗ്വ താരം “ആന്റോണിയോ സനാബ്രിയ” -ലയണൽ മെസ്സിയെ തുപ്പുന്നതായിട്ടുള്ള ദൃശ്യങ്ങൾ മത്സര ശേഷം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇതിനെക്കുറിച്ച് ആന്റോണിയോ സെനാബ്രിയ യോട് ചോദിച്ചപ്പോൾ അദ്ദേഹം വ്യക്തമായ മറുപടി നൽകി. താൻ മെസ്സിയെ തുപ്പിയിട്ടില്ല എന്നും വീഡിയോ ദൃശ്യങ്ങളിൽ കാണുന്നതല്ല യഥാർത്ഥത്തിൽ സംഭവിച്ചത് എന്നും താരം പറയുകയുണ്ടായി.
അദ്ദേഹം പറഞ്ഞു: “സോഷ്യൽ മീഡിയയിൽ വ്യാപകമായിട്ടുള്ള ഈ ദൃശ്യങ്ങൾ ഞാനും കണ്ടിരുന്നു. ഈ വീഡിയോയിൽ സൂപ്പർതാരം ലിയോണൽ മെസ്സിയെ ഞാൻ തുപ്പുന്നതായാണ് കാണുന്നത്.യഥാർത്ഥത്തിൽ ഒരിക്കലും ഞാൻ അങ്ങനെ ചെയ്തിട്ടില്ല., മെസ്സി എന്നിൽ നിന്നും കുറച്ചു ദൂരം അകലെയായിരുന്നു.ആ ദൃശ്യങ്ങൾ എന്റെ പിന്നിൽ നിന്നെടുത്തതായിരുന്നു.അതിനാൽ തന്നെ ഞാൻ മെസ്സിയെ തുപ്പുന്നത് ആയാണ് അതിൽ കാണാൻ കഴിയുന്നത്. ഒരിക്കലും ഞാൻ മെസ്സിയെ തുപ്പിയിട്ടില്ല “എന്ന് തന്നെയാണ് അദ്ദേഹം അടിവരയിട്ട് പറയുന്നത്.
Antonio Sanabria totally denies spitting to Messi:
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 13, 2023
"I saw the footage, it seems like I'm spitting on it but no, no, not at all, he’s far away. The footage is seen from the behind and, it seems like I'm spitting on it, but no, nothing.”’
pic.twitter.com/9DhpXXNn02
നിക്കോളാസ് ഒട്ട മെന്റിയിൽ നിന്നുള്ള ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന പരാഗ്വയെ തകർത്തതോടെ പ്രമുഖ ടീം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരാളികൾ. നിലവിൽ പരിക്കുകൾ കാരണം ലിയോ മെസ്സിക്ക് കഴിഞ്ഞ കളിയിൽ ആദ്യ ഇലവനിൽ ഇടം പിടിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ പെറുവുമായുള്ള അർജന്റീനയുടെ പോരാട്ടത്തിൽ ലിയോ മെസ്സി ഫുൾടൈം കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഈ മാസം 18ന് ഇന്ത്യൻ സമയം ഏഴരയ്ക്ക് “എസ്റ്റേഡിയോ നാഷെണൽ ഡി ലീമ ” സ്റ്റേഡിയത്തിൽ വെച്ചാണ് അർജന്റീന vs പെറു പോരാട്ടം. “