
വേൾഡ് കപ്പ് നോക്ക് ഔട്ടിലെ ബ്രസീലിന്റെ യൂറോപ്യൻ ശാപം | Brazil | World Cup 2026
നോക്ക് ഔട്ട് റൗണ്ടിൽ യൂറോപ്യൻ ശാപം ബ്രസീലിനെ പിടിക്കൂടിയിട്ട് 20 വര്ഷമായിരിക്കുകയാണ്. 2002 ലോകകപ്പിന് ശേഷം ജർമ്മനിയെ ഫൈനലിൽ 2-0 ന് തോൽപ്പിച്ച് അഞ്ചാം തവണയും കിരീടം ഉയർത്തിയ ശേഷം നാല് വേൾഡ് കപ്പുകളിലും യൂറോപ്യൻ ടീമുകളോടാണ് ബ്രസീൽ പരാജയപ്പെട്ടിട്ടുള്ളത്.2006 ൽ വിഖ്യാത നിരയുമായെത്തിയ ബ്രസീൽ സിദാന്റെ ഫ്രാൻസിനോട് ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി പുറത്തേക്ക് പോയി.
തിയറി ഹെൻറിയാണ് ഫ്രാൻസിന്റെ ഗോൾ നേടിയത്.2010-ലെ ക്വാർട്ടർ ഫൈനലിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം വെസ്ലി സ്‌നൈഡർ നേടിയ രണ്ടു ഗോളുകളിൽ നെതർലൻഡിനോട് തോറ്റു. 2014 ൽ കൊളംബിയയെ കീഴടക്കി സെമിയിലെത്തിയെങ്കിലും ജര്മനിയോട് 7 -1 ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഹോളണ്ടിനോടും പരാജയപെട്ടു. 2018 ലെ വേൾഡ് കപ്പിൽ ക്വർട്ടറിൽ ബെൽജിയത്തിന് മുന്നിലും കാനറികൾ കീഴടങ്ങി.

ഗ്രൂപ്പ് ഘട്ടങ്ങളിൽ യൂറോപ്യന്മാർക്കെതിരെ ബ്രസീൽ വിജയിച്ചെങ്കിലും നോക്കൗട്ട് ഘട്ടത്തിൽ പരാജയപ്പെടുകയായിരുന്നു. 2022 ൽ ആവേശകരമായ പോരാട്ടത്തിൽ ക്രോയേഷ്യയാണ് ബ്രസീലിനെ പരാജയപെടുത്തിയത്. അത്യന്തം ആവേശം നിറഞ്ഞ മസ്ലരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ക്രോട്ടുകൾ വിജയം സ്വന്തമാക്കിയത്.
ഗോൾ രഹിതമായ 90 മിനുട്ടിന് ശേഷം എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എക്‌സ്‌ട്രാ ടൈമിൽ നെയ്‌മറിന്റെ വണ്ടർ ഗോളിൽ ബ്രസീൽ മുന്നിലെത്തി. എന്നാൽ നാല് മിനിറ്റ് മാത്രം ശേഷിക്കെ ബ്രൂണോ പെട്രോവിച്ച് സമനില ഗോൾ നേടി .അങ്ങനെ 1986ന് ശേഷം ബ്രസീൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റു.