ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ,പോളണ്ടിനെ കീഴടക്കി പോർച്ചുഗൽ : ഡെന്മാർക്കിനെ പരിചയപെടുത്തി സ്പെയിൻ | Cristiano Ronaldo
യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെതിരെ തകർപ്പൻ വിജയവുമായി പോർച്ചുഗൽ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് പോർച്ചുഗൽ നേടിയത്. 26 ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിൻ്റെ ഹെഡഡ് അസിസ്റ്റിൽ നിന്നും നേടിയ ഗോളിലൂടെ ബെർണാഡോ സിൽവ പോർച്ചുഗലിന്റെ മുന്നിലെത്തിച്ചു. 37 ആം മിനുട്ടിൽ റൊണാൾഡോ തൻ്റെ 133-ാം അന്താരാഷ്ട്ര ഗോൾ നേടി പോർച്ചുഗലിന്റെ ലീഡുയർത്തി.39 കാരനായ അൽ നാസർ ഫോർവേഡിന്റെ ക്ലബ്ബിനും രാജ്യത്തിനുമായി സീസണിലെ 11-ാം ഗോളായിരുന്നു ഇത്.
78-ാം മിനുട്ടിൽ പിയോട്ടർ സീലിൻസ്കി പോളണ്ടിനായി ഒരു ഗോൾ മടക്കി. ഇഞ്ചുറി ടൈമിൽ ജാൻ ബെഡ്നാരെക്കിന്റെ സെൽഫ് ഗോൾ പോർച്ചുഗലിന്റെ വിജയം പൂർത്തിയാക്കി.സ്കോട്ട്ലൻഡിനെ 2-1 ന് തോൽപ്പിച്ച ക്രൊയേഷ്യയേക്കാൾ മൂന്ന് പോയിൻ്റ് വ്യത്യാസത്തിൽ ഒമ്പത് പോയിൻ്റുമായി പോർച്ചുഗൽ ലീഗ് എ ഗ്രൂപ്പ് വണ്ണിൽ ഒന്നാം സ്ഥാനത്താണ്.മൂന്ന് പോയിൻ്റുമായി മൂന്നാമതാണ്, സ്കോട്ട്ലൻഡിന് ഇതുവരെ ഒന്നും നേടാനായില്ല.
മറ്റൊരു മത്സരത്തിൽ യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ഒരു ഗോളിന് ഡെന്മാർക്കിനെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ മാർട്ടിൻ സുബിമെൻഡി നേടിയ ഗോളിനായിരുന്നു സ്പെയിനിന്റെ വിജയം. താരത്തിന്റെ രാജ്യത്തിനായുള്ള ആദ്യ ഗോൾ കൂടിയയായിരുന്നു ഇത്. ജൂലായിൽ നടന്ന യൂറോ 2024 ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് തോൽപ്പിച്ച ടീമിൽ നിന്നും സ്റ്റാർട്ടർമാരിൽ ഏഴ് പേരെ നഷ്ടമായെങ്കിലും, തുടക്കത്തിൽ തന്നെ സ്പെയിൻ ആധിപത്യം പുലർത്തി.
മൂന്ന് കളികളിൽ നിന്ന് ഏഴ് പോയിൻ്റുമായി സ്പെയിൻ ഗ്രൂപ്പിൽ മുന്നിലാണ്, ആറ് പോയിൻ്റുമായി ഡെൻമാർക്കും നാലിന് സെർബിയയും പോയിൻ്റില്ലാതെ സ്വിറ്റ്സർലൻഡ് ഏറ്റവും താഴെയാണ്.കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതിനാൽ സ്പെയിനിന് ഡാനി കാർവാജൽ, റോഡ്രി എന്നിവരെ നഷ്ടമായപ്പോൾ നിക്കോ വില്യംസ്, ഡാനി ഓൾമോ, റോബിൻ ലെ നോർമാൻഡ് തുടങ്ങിയ പ്രധാന കളിക്കാരും ഇല്ലായിരുന്നു.