തുടർച്ചയായ പത്താം ജയത്തോടെ പോർച്ചുഗൽ : തകർപ്പൻ ജയത്തോടെ ഒന്നാം സ്ഥാനക്കാരായി സ്പെയിൻ : നാല് ഗോളടിച്ച് റൊമേലു ലുക്കാക്കു : 2024 യൂറോയിലേക്ക് യോഗ്യത നേടി സെർബിയ
ഗ്രൂപ്പ് ജെയിൽ തുടർച്ചയായി 10 വിജയങ്ങൾ എന്ന റെക്കോർഡോടെ പോർച്ചുഗൽ തങ്ങളുടെ യൂറോ 2024 യോഗ്യതാ കാമ്പെയ്ൻ പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ പോർച്ചുഗൽ ഐസ്ലൻഡിനെ 2-0 ന് തോൽപ്പിച്ചു.അടുത്ത വർഷം ജർമ്മനിയിൽ നടക്കുന്ന ഫൈനലിന് യോഗ്യത നേടിയ രണ്ടാം സ്ഥനത്തുള്ള സ്ലൊവാക്യയേക്കാൾ എട്ട് പോയിന്റ് മുന്നിലാണ് പോർച്ചുഗൽ 30 പോയിന്റുമായി ഫിനിഷ് ചെയ്തത്.
37 ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിൽ പോർച്ചുഗൽ ലീഡ് നേടി.66-ാം മിനിറ്റിൽ റിക്കാർഡോ ഹോർട്ട നേടിയ ഗോളിൽ പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി.10 പോയിന്റുമായി ഐസ്ലൻഡ് പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്.മത്സരത്തിൽ സൂപ്പ്ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ല.
Bruno Fernandez puts Portugal ahead with an incredible goal ⚽️ pic.twitter.com/sx60MQU0ic
— Awudu Bashiru (@AwuduBashiru5) November 19, 2023
സ്പെയിൻ അവസാന യൂറോ 2024 യോഗ്യതാ ഗ്രൂപ്പ് എ മത്സരത്തിൽ ജോർജിയയെ 3-1 ന് പരാജയപ്പെടുത്തി.നേരത്തെ തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ചിട്ടുള്ള സ്പെയിൻ എട്ട് മത്സരങ്ങളിൽ ഏഴ് ജയത്തിന് ശേഷം 21 പോയിന്റുമായി ഫിനിഷ് ചെയ്തു.രണ്ടാം സ്ഥാനക്കാരായ സ്കോട്ട്ലൻഡിനോട് മാത്രമാണ് സ്പെയിൻ തോറ്റത്.നോർവെയുമായുള്ള 3-3 സമനിലയ്ക്ക് ശേഷം 17 പോയിന്റുമായി രണ്ടമ്മ സ്ഥാനത്തെത്തിയ സ്കോട്ട്ലാണ്ടും യോഗ്യത നേടിയിട്ടുണ്ട്.
ജോർജിയ എട്ട് പോയിന്റുമായി നാലാമതായി ഫിനിഷ് ചെയ്തു, നോർവേ മൂന്നാം സ്ഥാനത്താണ്.നാലാം മിനുട്ടിൽ റോബിൻ ലെ നോർമൻഡ് ഹെഡ്ഡറിലൂടെ നേടിയ ഗോളിൽ സ്പെയിൻ ലീഡ് നേടി. പത്താം മിനുട്ടിൽ സൂപ്പർ താരം ഖ്വിച ക്വാറത്സ്ഖേലിയയുടെ ഗോളിൽ ജോർജിയ സമനില നേടി.നിമിഷങ്ങൾക്കകം ബാഴ്സലോണ മിഡ്ഫീൽഡർ ഗവി കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് കണ്ണീരോടെ പിച്ച് വിട്ടു.രണ്ടാം പകുതി തുടങ്ങി 10 മിനിറ്റിനുള്ളിൽ ടോറസിന്റെ ഹെഡ്ഡറിലൂടെ ആതിഥേയർ ലീഡ് തിരിച്ചുപിടിച്ചു.72-ാം മിനിറ്റിൽ ജോർജിയയുടെ ലൊചോഷ്വിലിയുടെ സെൽഫ് ഗോളിൽ സ്പെയിൻ വിജയം പൂർത്തിയാക്കി.
സ്ട്രൈക്കർ റൊമേലു ലുക്കാക്കു നാല് ഗോളുകൾ നേടിയപ്പോൾ ബ്രസൽസിൽ നടന്ന യൂറോ 2024 ഗ്രൂപ്പ് എഫ് യോഗ്യതാ മത്സരത്തിൽ ബെൽജിയം 10 പേരടങ്ങുന്ന അസർബൈജാനെ 5-0ന് തകർത്തു.ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ കാമ്പെയ്നിൽ എട്ട് ഗെയിമുകളിൽ നിന്ന് 14 ഗോളുകളാണ് ലുകാകു നേടിയിട്ടുള്ളത്.ജയത്തോടെ ഇതിനകം യോഗ്യത നേടിയ ബെൽജിയം ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടി. എട്ട് കളികളിൽ നിന്ന് ഏഴ് പോയിന്റുമായി അസർബൈജാൻ നാലാം സ്ഥാനത്താണ്.മത്സരത്തിന്റെ 24 ആം മിനുട്ടിൽ അസർബൈജാൻ താരം എഡ്ഡി ഇസ്രഫിലോവിന് ചുവപ്പ് കാർഡ് കണ്ടു.മത്സരത്തിന്റെ 37 മിനിറ്റിനുള്ളിൽ ആതിഥേയർ 4-0ന് മുന്നിലെത്തി.ലിയാൻഡ്രോ ട്രോസാർഡ് അഞ്ചാം ഗോൾ നേടി, നാല് ഗോളുകൾ നേടിയ ലുകാകു 113 മത്സരങ്ങളിൽ നിന്ന് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 83 ആയി ഉയർത്തി.
ഞായറാഴ്ച നടന്ന ഗ്രൂപ്പ് ജി യോഗ്യതാ മത്സരത്തിൽ ബൾഗേറിയയ്ക്കെതിരെ ഹോം ഗ്രൗണ്ടിൽ 2-2ന് സമനില വഴങ്ങിയതിനെ തുടർന്ന് സെർബിയ 2024 യൂറോയിലേക്ക് യോഗ്യത നേടി. മോണ്ടിനെഗ്രോ ഹംഗറിയോട് 3-1 ന് പരാജയപ്പെടുകയും ചെയ്തു.16-ാം മിനിറ്റിൽ മിലോസ് വെൽകോവിച്ചിന്റെ ഹെഡറിലൂടെ ആതിഥേയർ സ്കോറിങ്ങിനു തുടക്കമിട്ടെങ്കിലും രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ ജോർജി റുസേവിന്റെയും 10 മിനിറ്റിനുശേഷം കിറിൽ ഡെസ്പോഡോവിന്റെയും ഗോളിലൂടെ ബൾഗേറിയ തിരിച്ചുവന്നു.82-ാം മിനിറ്റിൽ സർജൻ ബേബിചിലൂടെ സെർബിയ സമനില ഗോൾ കണ്ടെത്തി.18 പോയിന്റുമായി ഹംഗറി ഗ്രൂപ്പിൽ ഒന്നാമതെത്തിയപ്പോൾ സെർബിയക്ക് 14 പോയിന്റുമായി, മോണ്ടിനെഗ്രോ 11 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.