ലിയോ മെസ്സിയുടെ ജേഴ്സി എങ്ങും കിട്ടാനില്ല, മെസ്സി കാരണം ആപ്പിൾ കമ്പനിക്ക് ഇരട്ടിനേട്ടം
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനുശേഷം മേജർ സോക്കർ ലീഗിന്റെയും അമേരിക്കൻ ഫുട്ബോൾ ക്ലബ്ബുകളുടെയും പ്രശസ്തി ലോകത്താകമാനം വ്യാപിക്കുകയാണ്. സൂപ്പർ താരമായ ലിയോ മെസ്സി കളിക്കുന്ന ലീഗ് ആയതിനാൽ ലോക ഫുട്ബോൾ ആരാധകരുടെ ശ്രദ്ധയാണ് അമേരിക്ക പിടിച്ചുപറ്റുന്നത്.
യൂറോപ്യൻ ഫുട്ബോളിൽ സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്സലോണ ഫ്രഞ്ച് പാരീസ് സെന്റ് ജർമൻ എന്നിവയ്ക്ക് വേണ്ടി കളിച്ചതിനുശേഷമാണ് ലിയോ മെസ്സി 35ആം വയസ്സിൽ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർമിയാമി ക്ലബ്ബിലേക്ക് കൂടുമാറുന്നത്. ലിയോ മെസ്സി വന്നശേഷം വലിയ മാറ്റങ്ങളാണ് അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ലിയോ മെസ്സിയുടെ ഇന്റർമിയാമി ജേഴ്സിയുടെ വില്പന അത്ഭുതകരമായാണ് മുന്നോട്ടുപോകുന്നത്, ലിയോ മെസ്സി വന്നതിനുശേഷം തന്നെ ഇന്റർമിയാമിയുടെ ജേഴ്സികൾ മുഴുവനായും വിറ്റുപോയിരുന്നു. അമേരിക്കയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ പ്രകാരം മെസ്സിയുടെ ജേഴ്സിക്ക് ഡിമാൻഡ് വളരെയധികമാണ്.
According to Inter Miami’s owner Jorge Mas, subscribers to Apple TV’s MLS Season Pass have more than doubled since Messi joined Inter Miami.
He’s the face of the sport. pic.twitter.com/QLH4CjQiRs
— MC (@CrewsMat10) August 10, 2023
കൂടാതെ ലിയോ മെസ്സിയുടെ വരവിനു ശേഷം ആപ്പിൾ ടിവിയുടെ സബ്സ്ക്രൈബേർസ് എണ്ണവും കുത്തനെയാണ് ഉയരുന്നത്. മേജർ സോക്കർ ലീഗ് കാണുവാൻ വേണ്ടിയുള്ള ആപ്പിൾ സബ്സ്ക്രൈബ് എണ്ണം നേരത്തെയുള്ളതിനേക്കാൾ ഇരട്ടി ആയിട്ടുണ്ടെന്ന് ഇന്റർമിയാമി ക്ലബ്ബിന്റെയും ആപ്പിളിന്റെയും പ്രതിനിധികൾ വെളിപ്പെടുത്തിയിരുന്നു.
🗣Adidas spokesperson to Reuters:
“The demand for Messi’s Inter Miami shirt is unprecedented “🦩🇺🇸🐐 pic.twitter.com/5ITXLEWLJD
— PSG Chief (@psg_chief) August 11, 2023
ഇന്റർമിയാമി ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച് നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ തകർപ്പൻ ഫോമിൽ കളിക്കുന്ന ലിയോ മെസ്സി ഏഴ് ഗോളുകളും ഒരു അസിസ്റ്റ് ഉൾപ്പെടെ ഇന്റർമിയാമി ജേഴ്സിയിൽ തകർത്തുകയാണ്. ലിയോ മെസ്സി വന്നതിനുശേഷം ഇന്റർമിയാമി നാല് മത്സരങ്ങൾ തുടർച്ചയായി വിജയിക്കുകയും ചെയ്തു.