ലിയോ മെസ്സിയുടെ ജേഴ്സിയും മറ്റും വിൽപ്പനക്ക് വെച്ച് ഇപ്പോഴും പിഎസ്ജി പണം സാമ്പാദിക്കുന്നു
ഒന്നര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന എഫ് സി ബാഴ്സലോണ കരിയറിന് അന്ത്യം കുറിച്ചുകൊണ്ടാണ് സൂപ്പർതാരമായ ലിയോ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമയിനിലേക്ക് ചേക്കേറിയത്, രണ്ടുവർഷത്തെ കരാറിൽ ഫ്രഞ്ച് ക്ലബ്ബുമായി ഒപ്പുവെച്ച ലിയോ മെസ്സി പി എസ് ജി ടീമിലും തന്റെ ഫോം ആവർത്തിച്ചു.
എന്നാൽ അവസാന സീസണിൽ പി എസ് ജി ഫാൻസുമായുള്ള ബന്ധം വഷളായതോടെ ലിയോ മെസ്സി കരാർ അവസാനിച്ചതിനുശേഷം കരാർ നീട്ടാൻ തയ്യാറാകാതെ ക്ലബ്ബ് വിട്ടു. പിന്നീട് അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിലേക്ക് ലിയോ മെസ്സി പോയി. ഇന്റർ മിയാമി ജഴ്സിയിൽ നാലു മത്സരങ്ങൾ കളിച്ച ലിയോ മെസ്സി തകർപ്പൻ ഫോമിലാണ് നിലവിലുള്ളത്.
ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരായ പാരീസ് സെന്റ് ജർമയിൻ വിട്ടെങ്കിലും ലിയോ മെസ്സിയുടെ ജേഴ്സി ഇപ്പോഴും പി എസ് ജി യുടെ ഒഫീഷ്യൽ സ്റ്റോറുകളിൽ വിൽക്കുന്നുണ്ട്. എഫ്സി ബാഴ്സലോണ വിട്ടതിനുശേഷം ലിയോ മെസ്സിയുടെ ജേഴ്സികളും മറ്റും ബാഴ്സ തങ്ങളുടെ സ്റ്റോറിൽ വിൽപ്പനക്ക് വെക്കുന്നുണ്ട്.
അതുപോലെതന്നെയാണ് ഫ്രഞ്ച് ക്ലബ് ആയ പാരീസ് സെന്റ് ജർമയിനും മെസ്സിയുടെ ജേഴ്സികൾ സ്റ്റോറിൽ വിൽപ്പനക്ക് വെക്കുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം എന്ന് പലരും വിശേഷിപ്പിക്കപ്പെടുന്ന ലിയോ മെസ്സിയുടെ ജേഴ്സികൾ സ്റ്റോറിൽ വില്പനക്ക് വെക്കുന്നത് വഴി വലിയൊരു ലാഭം തന്നെയാണ് പി എസ് ജി നേടുന്നത്.
❗️Messi PSG jerseys are still getting sold in PSG’s official store. @danigilopez 👕🇫🇷 pic.twitter.com/w9CvDevQOy
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 8, 2023
പി എസ് ജിയിൽ സൈൻ ചെയ്തതിന് പിന്നാലെ ലിയോ മെസ്സിയുടെ ജേഴ്സി വില്പനയിൽ റെക്കോർഡ് കുറിക്കാനും പി എസ് ജി ക്ക് കഴിഞ്ഞിരുന്നു. നിലവിൽ ഇന്റർ മിയാമി ക്ലബ്ബിൽ സൈൻ ചെയ്ത ലിയോ മെസ്സിയുടെ മിയാമി ജേഴ്സികൾക്കാണ് ഇപ്പോൾ ഡിമാൻഡ് കൂടുന്നത്. മെസ്സിയുടെ ജേഴ്സി വിൽപ്പനയിൽ നിന്ന് തന്നെ കോടികളോളമാണ് ലാഭം ഉണ്ടാകുന്നത്.