അർജന്റീനയുടെ ഈ നേട്ടങ്ങൾക്കെല്ലാമുള്ള കാരണക്കാരനെ വ്യക്തമാക്കി ഹൂലിയൻ ആൽവരസ്
അർജന്റീനക്ക് ഇന്ന് ഈ കാണുന്ന രൂപത്തിലുള്ള നേട്ടങ്ങളെല്ലാം ലഭിക്കുന്നതിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ച തലച്ചോർ പരിശീലകനായ ലയണൽ സ്കലോണിയുടേതാണ്. 2018 വേൾഡ് കപ്പിൽ അർജന്റീന പുറത്തായതിനുശേഷം ആണ് സ്കലോണി പരിശീലകനായ വരുന്നത്. നാല് വർഷക്കാലത്തിനിടയിൽ അദ്ദേഹം അർജന്റീനയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ സ്വപ്നതുല്യമായ മാറ്റങ്ങളായിരുന്നു.
വർഷങ്ങളായി കിരീടം ലഭിക്കാത്ത അർജന്റീനക്ക് കിരീടം നേടിക്കൊടുത്തു.പിന്നീട് വേൾഡ് കപ്പ് കിരീടം നേടിക്കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരുപാട് യുവതാരങ്ങൾക്ക് അദ്ദേഹം അവസരം നൽകുന്നു എന്നുള്ളതാണ്. അതായത് ആരാണ് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം അർഹിക്കുന്നത് അവരെ ഉൾപ്പെടുത്താൻ ഈ പരിശീലകന് യാതൊരുവിധ മടിയുമില്ല.
കഴിഞ്ഞ വേൾഡ് കപ്പിൽ എൻസോ ഫെർണാണ്ടസ്,ഹൂലിയൻ ആൽവരസ്,അലക്സിസ് മാക്ക് ആല്ലിസ്റ്റർ എന്നിവരുടെ കാര്യത്തിൽ നാമത് കണ്ടതാണ്. വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഹൂലിയൻ ആൽവരസ്. അദ്ദേഹം ഇപ്പോൾ സ്കലോണിയുടെ സവിശേഷതകൾ എന്തൊക്കെയാണ് എന്നുള്ളത് അക്കമിട്ട് നിരത്തിയിട്ടുണ്ട്.നമുക്ക് ആ വാക്കുകളിലേക്ക് പോകാം.
‘ സ്കലോണി വളരെയധികം സത്യസന്ധനും വിശ്വസ്തനുമായ പരിശീലകനാണ്. കാര്യങ്ങളെ വളരെ ഗൗരവത്തോടുകൂടിയാണ് അദ്ദേഹം കാണുക. മാത്രമല്ല വളരെയധികം ഓർഗനൈസ്ഡുമാണ്. കളത്തിൽ എങ്ങനെ നല്ല രൂപത്തിൽ കളിക്കണം എന്നുള്ളതിന്റെ ടൂളുകൾ അദ്ദേഹം കൃത്യമായി നിങ്ങൾക്ക് നൽകിയിരിക്കും.ഓരോ എതിരാളികളുടെയും ചെറിയ ചെറിയ വിവരങ്ങൾ പോലും അദ്ദേഹം നമുക്ക് നൽകിയിരിക്കും.ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹം ഞങ്ങളോട് പെരുമാറുന്ന രീതി തന്നെയാണ്.കൂടാതെ ഏതൊരു എതിരാളിയായി മറികടക്കാൻ തക്കവണ്ണമുള്ള പരിശീലനമാണ് അദ്ദേഹം ഞങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത് ‘ ഇതാണ് ഹൂലിയൻ ആൽവരസ് പറഞ്ഞിട്ടുള്ളത്.
ألفاريز : “سكالوني مدرب مخلص وجاد ومنظم للغاية ، يمنحك الأدوات المناسبة للخروج إلى الملعب واللعب بشكل رائع ، يقدم تفاصيل كل منافس، والأهم هو كيف يعاملنا وكيف نتدرب حتى نتجاوز أي منافس”. pic.twitter.com/LMTsvHlMn6
— بلاد الفضة 🏆 (@ARG4ARB) January 18, 2023
സ്കലോണിയുടേ തന്ത്രങ്ങൾ തന്നെയാണ് പലപ്പോഴും വേൾഡ് കപ്പിൽ അർജന്റീനക്ക് രക്ഷയ്ക്ക് എത്തിയിട്ടുള്ളത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ ഒരു പ്രതിസന്ധിഘട്ടം ഇദ്ദേഹം അഭിമുഖീകരിച്ചിരുന്നു. പക്ഷേ പിന്നീട് ഓരോ മത്സരത്തിലും വ്യത്യസ്തമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് അദ്ദേഹം അതിനെ അതിജീവിക്കുകയും ചെയ്തു.