ബ്രൂണോ ഫെർണാണ്ടസിന്റെ പ്രതികരണം റൊണാൾഡോക്കെതിരെയായിരുന്നോ? മറുപടിയുമായി താരം..
മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള തകർപ്പൻ വിജയത്തിനുശേഷം റെഡ് ഡെവിൾസ് സൂപ്പർതാരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ വിവാദമായതും താരം ഇതിനെതിരെ മറുപടിയുമായി രംഗത്തുവന്നിരിക്കുന്നതും.
ഇന്നലെ നടന്ന മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ 2 ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ ഗോൾ നേടിയ ബ്രൂണോ ഫെർണാണ്ടസാണ് ഇപ്പോൾ മറ്റൊരു വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള വിജയത്തിനുശേഷം താരത്തിന്റെ അഭിപ്രായ പ്രകടനം ക്രിസ്ത്യാനോ റൊണാൾഡോയെ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് പറഞ്ഞാണ് പുതിയ വിവാദം.ഈ വിവാദം ഉണ്ടായതിനെ തുടർന്ന് താരം വീണ്ടും രംഗത്ത് വരികയും ചെയ്തു സോഷ്യൽ മീഡിയയിലൂടെ മറുപടി കൊടുക്കുകയും ചെയ്തു. സിറ്റിക്കെതിരെയുള്ള വിജയത്തിന് ശേഷം ബ്രൂണോ ഫെർനാണ്ടസ് പറഞ്ഞത് ഇങ്ങനെയാണ്.
Bruno Fernandes is such a leader 👑#utdfocusid
— United Focus🔰 (@utdfocusid) January 15, 2023
pic.twitter.com/A8jUQmF6UY
❝മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തികളായിരുന്നു, എന്നാൽ ഇപ്പോൾ ഞങ്ങൾ ഒരു ടീമായി മാറി, ഇത് നിങ്ങൾക്കും കാണാൻ കഴിയും❞ മത്സരശേഷം BT Sports-ന് നൽകിയ അഭിമുഖത്തിലെ ഈ വാക്കുകളാണ് വിവാദത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴക്കപ്പെട്ടത്. ഇതിനെതിരെ ക്രിസ്ത്യാനോ റൊണാൾഡോയുടെ ആരാധകർ വിമർശനവുമായി രംഗത്ത് വന്നിരുന്നു, പലരും പോർച്ചുഗൽ സഹതാരമായ റൊണാൾഡോയെ ഉദ്ദേശിച്ചിട്ട് തന്നെയാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത് എന്നുപറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ആ വിമർശനങ്ങൾക്കും താരം സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകുകയാണ്.
❝ക്രിസ്റ്റ്യാനോയെ ആക്രമിക്കാൻ എന്റെ പേര് ഉപയോഗിക്കരുത്. ക്രിസ്റ്റ്യാനോ റൊണാൾഡോ സീസണിന്റെ പകുതിയോളം ഞങ്ങളുടെ ടീമിന്റെ ഭാഗമായിരുന്നു, ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞതുപോലെ, ലിവർപൂൾ മുതലുള്ള എല്ലാ മത്സരങ്ങളും അതിശയകരമായി ശരിയായ ടീമിനെപ്പോലെ ഞങ്ങൾ പ്രവർത്തിക്കുന്നതുമാണ്, നിങ്ങൾക്ക് ഫലങ്ങൾ കാണാൻ കഴിയും. ഞങ്ങൾ ഇത് തുടർന്നുകൊണ്ടിരിക്കുന്നു❞
Bruno Fernandes on media twisting his words about Cristiano Ronaldo 👌 pic.twitter.com/TZ1VnCkVCj
— TCR. (@TeamCRonaldo) January 14, 2023
എന്തൊക്കെയായാലും എറിക് ടെൻ ഹാഗിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ടീം എന്ന നിലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിരിക്കുന്നു, സൂപ്പർതാരമായിരുന്ന ക്രിസ്ത്യാനോ റൊണാൾഡോയെ പലപ്പോഴും ബെഞ്ചിലിരുത്തിയാണ് യുണൈറ്റഡിനെ എറിക് ടെൻ ഹാഗ് കളിപ്പിച്ചിരുന്നത്, ലോകകപ്പിന് മുൻപ് റൊണാൾഡോ മോർഗന് നൽകിയ അഭിമുഖത്തിൽ കോച്ചിനെതിരെ സൂപ്പർ താരം ശക്തമായ ഭാഷയിൽ വിമർശിച്ചത് ക്ലബ്ബിനും ഒരു കല്ലുകടിയായി മാറിയിരുന്നു, ഇതോടെ സൂപ്പർതാരത്തെ കൈവിടാൻ ക്ലബ്ബ് തീരുമാനിക്കുകയും അതിനുശേഷം കളിച്ച എല്ലാ മത്സരങ്ങളും യുണൈറ്റഡിന് വിജയിക്കാൻ കഴിയുകയും ചെയ്തതിൽ റൊണാൾഡോയുടെ അസാന്നിദ്ധ്യം ടീമിന് ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നത് വ്യക്തമാക്കുന്നതാണ്. നിലവിൽ പ്രീമിയർ ലീഗിൽ 39 പോയിന്റുകളുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മാത്രമകലെ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.