ഇന്ന് പ്രീമിയർ ലീഗിൽ തീപാറും പോരാട്ടം, മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും അതിനിർണായകം

ലണ്ടനിലെ സ്റ്റാംഫോർഡ് ബ്രിഡ്ജിലിന്നു പ്രീമിയർ ലീഗിൽ തകർപ്പൻ പോരാട്ടം നടക്കും. പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ചെൽസിയെ നേരിടാൻ ഒരുങ്ങുന്നു.

ഇരു ടീമുകൾക്കും നിർണായക മത്സരമാണ് ഇന്ന് നടക്കുന്നത്, അടുത്ത ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആദ്യ നാലിലെത്താനുള്ള ആഗ്രഹത്തിലാണ് ചെൽസിയെങ്കിൽ, പ്രീമിയർ ലീഗ് കിരീടം നിലനിർത്താൻ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായി പോയിന്റ് വ്യത്യാസം കുറക്കാനുള്ള അവസരം കൂടിയാണ് ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്കുള്ളത്.

16 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ മാഞ്ചസ്റ്റർ സിറ്റിക്ക് 36 പോയിന്റ്കളോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനമാണെങ്കിൽ അത്രയും മത്സരങ്ങളിൽ നിന്നും ചെൽസിക്ക് 25 പോയിന്റുകൾ മാത്രമാണുള്ളത്, നിലവിലെ പോയിന്റ് ടേബിളിൽ ചെൽസി പത്താം സ്ഥാനത്താണ്.

ചെൽസി വലിയ പ്രതിസന്ധിയിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്, അവസാന 7 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് ചെൽസിക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ, മറ്റ് മൂന്ന് മത്സരങ്ങൾ സമനിലയും മൂന്നു മത്സരങ്ങൾ തോൽവിയുമാണ് സിറ്റിക്കുള്ളത്. തോമസ് തുശലിന് പകരക്കാരനായെത്തിയ ഗ്രഹാം പോർട്ടർക്ക് ചെൽസി പരിശീലകനായി ഇതുവരെയും മികച്ചതാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ചെൽസിയെ കുഴക്കുന്നുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയാവട്ടെ കഴിഞ്ഞ മത്സരത്തിൽ എവർട്ടണെതിരെ അപ്രതീക്ഷിത സമനില വഴങ്ങിയതിനാൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സനലുമായി പോയിന്റിന്റെ അകലം കുറക്കാൻ കഴിഞ്ഞിട്ടില്ല. ആയതുകൊണ്ട് തന്നെ പ്രീമിയർ ലീഗ് കിരീടം നിലനിർത്താൻ ആഗ്രഹിക്കുന്ന ഗാർഡിയോളക്ക് ഇന്ന് ജയിച്ച് പോയിന്റിന്റെ അകലം കുറച്ച് മതിയാവൂ. ഇന്ന് ഇന്ത്യൻ സമയം രാത്രി 11:30ന് സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് മത്സരം. രണ്ടു ദിവസങ്ങൾക്ക് ശേഷം എഫ് എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിക്കെതിരെ വീണ്ടും മത്സരിക്കുന്നുണ്ട്.