ആറു വർഷത്തോളമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്നേവരെ അവസരം ലഭിക്കാത്ത, എന്നാൽ മികച്ച പ്രതിഭയുള്ള ഒരു താരമാണ് വിഷ്ണു വിനോദ്, കാത്തിരിപ്പിനൊടുവിൽ മുംബൈ ഇന്ത്യൻസ് വേണ്ടി അദ്ദേഹം അരങ്ങേറി.
ഗുജറാത്ത് ടൈറ്റൻസിനെതിരെ നിർണായക മത്സരത്തിലാണ് മുംബൈ ഇന്ത്യൻസ് മലയാളി താരത്തെ കളത്തിൽ ഇറക്കിയത്.രണ്ട് ബൗണ്ടറികളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടികളോടെ 20 പന്തുകളിൽ നിന്നും 30 റൺസുമായി താരം മുംബൈ ഇന്ത്യൻസിനു വേണ്ടി സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിന് പിന്തുണ നൽകി. മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോർ പടുത്തുയർത്താൻ സഹായിക്കുകയും ചെയ്തു.
29 വയസ്സുള്ള വിഷ്ണു വിനോദ് ഇതിന് മുമ്പ് ഡൽഹി ക്യാപിറ്റൽസിലും സൺറൈസേഴ്സ് ഹൈദരാബാദിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ബെഞ്ചിൽ ഇരിക്കാൻ ആയിരുന്നു വിധി. എന്നാൽ ഇന്ന് ആ സങ്കടം തീർന്നു.സഞ്ജു സാംസനുശേഷം ഏറെ പ്രതീക്ഷയുള്ള മലയാളി താരമാണ് വിഷ്ണു വിനോദ്.
ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ചാം വിക്കറ്റായി അരങ്ങേറിയ വിഷ്ണു വിനോദ് സൂര്യകുമാർ യാദവിനൊപ്പം 42 പന്തുകളിൽ 65 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയതിനുശേഷമാണ് പുറത്തായത്.