ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്ക് പരിശോധിക്കാം.രണ്ട് ബ്രസീലിയൻ താരങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നു എന്ന വാർത്തയാണ് ആദ്യമായി. ബ്രസീലിയൻ മധ്യനിരതാരമായ ജോവോ ഗോമസിനെ പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സ് സ്വന്തമാക്കി കഴിഞ്ഞു. 17 മില്യൺ യൂറോക്ക് ആണ് ഈ യുവ താരത്തെ വോൾവ്സ് സ്വന്തമാക്കിയിട്ടുള്ളത്.ഫ്ലമെങ്കോ താരമായ ഇദ്ദേഹത്തെ സ്വന്തമാക്കിയ വിവരം ഫാബ്രിസിയോ റൊമാനോയാണ് അറിയിച്ചിട്ടുള്ളത്.
മറ്റൊരു ബ്രസീലിയൻ താരമായ ഡാനിലോക്ക് വേണ്ടി നോട്ടിങ്ഹാം ഫോറസ്റ്റ് തങ്ങളുടെ ശ്രമങ്ങൾ തുടരുകയാണ്.പാൽമിറാസിന് വേണ്ടിയാണ് ഈ ബ്രസീലിയൻ യുവതാരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഉടൻതന്നെ താരത്തിന്റെ കാര്യം ഒഫീഷ്യൽ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. 21 വയസ്സ് മാത്രമുള്ള താരം മിഡ്ഫീൽഡർ ആണ്.
അർജന്റീനയുടെ സൂപ്പർ താരമായ റോഡ്രിഗോ ഡി പോൾ അത്ലറ്റിക്കോ വിടാനുള്ള ഒരുക്കത്തിലാണ്.യുവന്റസാണ് താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. അടുത്ത സീസണിൽ ഈ അർജന്റീന താരം യുവന്റസിൽ എത്താനുള്ള എല്ലാ സാധ്യതകളും തെളിയുന്നുണ്ട്. മുമ്പ് ഇറ്റാലിയൻ ലീഗിൽ കളിച്ചു പരിചയമുള്ള താരം കൂടിയാണ് ഡി പോൾ.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പറായ ഡി ഗിയയുടെ കരാർ അവസാനിക്കാനിരിക്കുകയാണ്. യുണൈറ്റഡ് പുതുക്കാനുള്ള ഉദ്ദേശം കാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ താരത്തെ സ്വന്തമാക്കാൻ വേണ്ടി യുവന്റസ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം അത്ലറ്റിക്കോ മാഡ്രിഡ് കൂടി താരത്തിനുവേണ്ടി രംഗത്ത് വന്നേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
യുവന്റസിന്റെ കൊളംബിയൻ സൂപ്പർതാരമായ ക്വഡ്രാഡോയുടെ കരാർ ഈ സീസണിന്റെ അവസാനത്തിൽ പൂർത്തിയാവും. ഇത് പുതുക്കാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് ഈ താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുണ്ട്. മുമ്പ് റൊണാൾഡോയും ക്വഡ്രാഡോയും ഒരുമിച്ച് കളിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരമായ മക്ടോമിനി ക്ലബ്ബ് വിടാനുള്ള സാധ്യതകളുണ്ട്.വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തിന് ഈ സീസണിൽ ലഭിച്ചിട്ടില്ല.ന്യൂകാസിൽ യുണൈറ്റഡിന് ഈ താരത്തിൽ താല്പര്യമുണ്ട്. ആകെ 21 മത്സരങ്ങളാണ് മക്ടോമിനി ഈ സീസണിൽ കളിച്ചിട്ടുള്ളത്. പക്ഷേ അത് പലതും പകരക്കാരന്റെ രൂപത്തിലായിരുന്നു.
ചെൽസിയുടെ സൂപ്പർ താരമായ കൊവാസിച്ചിനെ സ്വന്തമാക്കാൻ യുവന്റസിന് താല്പര്യമുണ്ട്. 2024 ലാണ് അദ്ദേഹത്തിന്റെ കരാർ അവസാനിക്കുക. ഈ സമ്മറിൽ അദ്ദേഹത്തെ ചെൽസി കൈവിടും എന്നാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്. താരത്തിന്റെ വില കുറയും എന്നും ക്ലബ്ബ് പ്രതീക്ഷിക്കുന്നുണ്ട്.