സൗദി അറേബ്യയിലെ ഫുട്ബോൾ ആരാധകർക്ക് സ്വപ്നസാക്ഷാത്കാരം

ഈയാഴ്ച റിയാദിൽ നടക്കാൻ പോകുന്നത് രണ്ട് കിടിലൻ പോരാട്ടങ്ങളാണ്, ഒന്ന് എൽ ക്ലാസിക്കോ ഫൈനൽ പോരാട്ടമാണെങ്കിൽ പിഎസ്ജിയെ നേരിടുന്നത് ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ-നസ്ർ ക്ലബ്ബിന്റെയും അൽ-ഹിലാൽ ക്ലബ്ബിന്റെയും മികച്ച താരങ്ങൾ അടങ്ങിയ സംയുക്ത ടീമിനെതിരെയാണ്.

സൗദി അറേബ്യ ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയെ അട്ടിമറിച്ചതോടെ ഫുട്ബോൾ നിരൂപകർ അടിവരയിട്ടിരുന്നു, സൗദിയിൽ ഇനി നടക്കാൻ പോകുന്നത് വലിയൊരു ഫുട്ബോൾ വിപ്ലവമായിരിക്കും എനന്നുള്ളത്, തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്ത്യാനോ റൊണാൾഡോയെ സൗദി ക്ലബ്ബ് അൽ-നസ്ർ വൻ തുക കൊടുത്തു സ്വന്തമാക്കിയതോടെ ഇനി ഫുട്ബോൾ വാർത്തകളിൽ സൗദി അറേബ്യൻ ലീഗും സൗദി ഫുട്ബോളും മുഖ്യധാര മാധ്യമങ്ങളിൽ പ്രധാന വാർത്തകളായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നു.

ഇപ്പോഴിതാ ഈയാഴ്ചയിൽ നടക്കാൻ പോകുന്നത് വലിയ രണ്ട് ഫുട്ബോൾ മാമാങ്കങ്ങളാണ്, ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന ഒരു മത്സരമായി മെസ്സി- റൊണാൾഡോ പോരാട്ടമായി മാറിയേക്കും, കാരണം മറ്റൊന്നുമല്ല പുതിയ ജനറേഷനിൽ ഏറ്റവും മികച്ച മത്സരങ്ങൾ നടന്ന രണ്ടു താരങ്ങൾ വീണ്ടും നേർക്കുനേർ പോരടിക്കാൻ പോവുകയാണ് എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ സവിശേഷത, ഒരുപക്ഷേ ഇത് റൊണാൾഡോ-മെസ്സി കൊമ്പ് കോർക്കുന്ന അവസാന മത്സരം ആയിരിക്കുമോ എന്നു പോലും വിലയിരുത്തപ്പെടുന്നവരുമുണ്ട്, കാരണം മറ്റൊന്നുമല്ല, ക്രിസ്ത്യാനോ റൊണാൾഡോ യൂറോപ്പ് വിട്ട് സൗദി അറേബ്യൻ ലീഗിൽ ചേർന്നതുകൊണ്ടുതന്നെ ഇനി യൂറോപ്പിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടുവാനുള്ള സാധ്യത വളരെ കുറവാണ്.

37 കാരനായ ക്രിസ്ത്യാനോ റൊണാൾഡോ യൂറോപ്പിലേക്ക് ഇനി ഒരു തിരിച്ചുവരവ് ഉണ്ടായിരിക്കുമോ എന്നതും സംശയമുള്ളതാണ്, ലോകകപ്പിലെ തോൽവിക്ക് ശേഷം പോർച്ചുഗൽ ടീമിൽ ഇനി ക്രിസ്ത്യാനോ റൊണാൾഡോക്ക് ഇടം നേടാൻ കഴിയുമോ എന്നുള്ളതും ഉറപ്പില്ല. അതുകൊണ്ടുതന്നെ ഈ മെസ്സി- റൊണാൾഡോ പോരാട്ടം ചരിത്രത്തിൽ ഇടം നേടുമെന്ന് ഉറപ്പാണ്.

സൗദി അറേബ്യയിൽ നടക്കുന്ന മറ്റൊരു പ്രധാന മത്സരം സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ റയൽ മാഡ്രിഡും ബാഴ്സലോണയും നേർക്ക് നേർ ഏറ്റുമുട്ടുന്നു എന്നുള്ളതാണ്, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന എൽ ക്ലാസിക്കോ മത്സരം, അതും ഒരു ഫൈനൽ പോരാട്ടം സൗദി അറേബ്യയിലെ റിയാദിൽ നടക്കുമ്പോൾ ഏവരും ഏറെ ആകാംക്ഷയോടുകൂടി കാത്തിരിക്കുകയാണ്.

സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമിഫൈനലിൽ വലൻസിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ റയൽ മാഡ്രിഡ് തോൽപ്പിച്ച് ഫൈനലിൽ കടന്നിരുന്നു, കഴിഞ്ഞദിവസം റിയൽ ബെറ്റിസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തന്നെ തോൽപ്പിച്ച ബാഴ്സലോണയും ഫൈനലിൽ എത്തി, ഈ എൽ ക്ലാസിക്കോ ഫൈനൽ പോരാട്ടം ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 12 30നാണ് നടക്കുക.