ഹൈദരാബാദ് എഫ്സി പുറത്താക്കിയ പരിശീലകനെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ആരായാരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖ്യ പരിശീലകൻ എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് മഞ്ഞപ്പട ആരാധകർ. ടീമിന്റെ മോശം ഫോമിനെ തുടർന്ന് പുറത്താക്കിയ മൈക്കിൾ സ്റ്റാഹ്രെയുടെ ഒഴിവിലേക്ക്, കേരള ബ്ലാസ്റ്റേഴ്സിനെ നിലവിലെ ദയനീയ അവസ്ഥയിൽ നിന്ന് രക്ഷിച്ചെടുക്കാൻ ഒരുപിടി മുൻ ഐഎസ്എൽ പരിശീലകരുടെ പേരുകൾ ഇതിനോടകം ചർച്ച ചെയ്യപ്പെട്ടു.

കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ മുൻ പരിശീലകൻ ആയിരുന്ന ഇവാൻ വുക്കമനോവിക് തിരികെ വരാൻ ആരാധകർ ആഗ്രഹിച്ചിരുന്നുവെങ്കിലും, ഇക്കാര്യം അദ്ദേഹം തന്നെ നിഷേധിച്ചതോടെ അത് അവസാനിച്ചു. നേരത്തെ, മോഹൻ ബഗാൻ, മുംബൈ ടീമുകൾക്കൊപ്പം ഐഎസ്എൽ കിരീടം ചൂടിയ ഐഎസ്എല്ലിലെ തന്നെ ഏറ്റവും പ്രമുഖരായ പരിശീലകർ അന്റോണിയോ ലോപ്പസ് അബ്ബാസ്, ഡെസ് ബക്കിംഗ്ഹാം എന്നിവരോട് കേരള ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഡെസ് ബക്കിംഗ്ഹാം ഐഎസ്എല്ലിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നില്ല. അതേസമയം, ഐ-ലീഗിൽ ഇന്റർ കാശിയുടെ പരിശീലകനായി തുടരുന്ന അന്റോണിയോ ലോപ്പസ് അബ്ബാസ്, കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം, ഐഎസ്എൽ ക്ലബ്ബ് ആയ പഞ്ചാബിന്റെ പരിശീലകൻ സ്റ്റൈക്കോസ് വെർഗെറ്റിസിന് വേണ്ടി മറ്റു രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ ഓഫറുകൾ നൽകിയിട്ടുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒഴിവുള്ള ഹെഡ് കോച്ച് സ്ഥാനത്തേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചർച്ച ചെയ്ത പേരുകളിലൊന്നാണ് തങ്‌ബോയ് സിങ്തോ.ഹൈദരാബാദ് എഫ്‌സിയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.

തങ്‌ബോയ് സിങ്തോ കേരള ബ്ലാസ്റ്റേഴ്‌സിൽ മുൻപ് പ്രവർത്തിച്ചിട്ടുണ്ട്.മനോലോ മാർക്വേസിൽ നിന്ന് ഭരണം ഏറ്റെടുത്ത താങ്ബോയ് സിങ്ടോ 2020 മുതൽ ഹൈദരാബാദ് എഫ്‌സിയുടെ യാത്രയുടെ അവിഭാജ്യ ഘടകമാണ്. മുമ്പ് സ്‌പോർട്ടിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം ക്ലബ്ബിൻ്റെ വികസനത്തിൽ, പ്രത്യേകിച്ച് ഗ്രാസ്റൂട്ട് തലത്തിൽ നിർണായക പങ്ക് വഹിച്ചു.വിവിധ മത്സരങ്ങളിലായി 36 മത്സരങ്ങളിലൂടെ ടീമിനെ നയിച്ച താങ്‌ബോയ് സിംഗ്ടോ, കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ ഒരു ഓൾ-ഇന്ത്യൻ ടീമിനൊപ്പം ഹൈദരാബാദ് എഫ്‌സിയെ ചരിത്ര വിജയത്തിലേക്ക് നയിച്ചതിന് എന്നും ഓർമ്മിക്കപ്പെടും.