യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ കളിച്ച സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ? | Kerala Blasters
ട്രാൻസ്ഫർ രംഗത്ത് ഇപ്പോഴും സജീവമായ ഇടപെടലാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും ഒരു വിദേശ ഫോർവേഡിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ആയ ദിമിത്രിയോസ് ഡയമന്റകോസ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെ, ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ വന്ന വിടവ് നികത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
യൂറോപ്പിൽ നിന്ന് ഒരു പ്രമുഖ സ്ട്രൈക്കറെ കൊണ്ടുവരാനാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് എന്ന വാർത്തകൾ വരുന്നത്.പല ഐഎസ്എൽ ക്ലബ്ബുകളും അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയെങ്കിലും, കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ഔദ്യോഗികമായി അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയിട്ടില്ല. നിലവിൽ ആറ് വിദേശ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് ഉണ്ടെങ്കിലും, ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷ്വ സോട്ടീരിയ, ഘാന ഫോർവേഡ് ക്വാമി പെപ്ര എന്നിവരെ അവരുടെ പ്രീ സീസൺ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ടീമിൽ നിലനിർത്തുക എന്ന് മാനേജ്മെന്റ് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.
Stevan Jovetic To Kerala Blasters
— Indian Sports News (@Indian_sportss) August 12, 2024
Deal Done ✅
Now Wait For The Official Announcement Before Aug 15
#Keralablasters #ISL #KBFC pic.twitter.com/vlnZlqOqGp
കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ പട്ടികയുടെ പൂർണ്ണരൂപം ഇതുവരെ ആയിട്ടില്ല. പുതിയതായി രണ്ട് വിദേശ താരങ്ങളെ സൈൻ ചെയ്ത കേരള ബ്ലാസ്റ്റേഴ്സ്, മൂന്ന് താരങ്ങളെ നിലനിർത്തുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ കീഴിൽ 6 വിദേശ താരങ്ങൾക്ക് നിലവിൽ കോൺട്രാക്ട് ഉണ്ട്. എന്നാൽ, വരും സീസണിൽ ഈ 6 പേര് ആയിരിക്കുമോ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, മിലോസ് ഡ്രിൻസിക് എന്നിവരെ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തിയപ്പോൾ, നോഹ സദോയ്, അലക്സാണ്ടർ കോഫ് എന്നിവരെ പുതിയതായി സൈൻ ചെയ്യുകയും ചെയ്തു.
ഓസ്ട്രേലിയൻ താരം ജോഷ്വ സൊറ്റീരിയോക്ക് നിലവിൽ ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് ഉണ്ടെങ്കിലും, പരിക്കിന്റെ പിരിയിലുള്ള താരത്തെ ടീം നിലനിർത്താൻ സാധ്യതയില്ല. മാത്രമല്ല, തങ്ങൾ പുതിയ ഒരു സ്ട്രൈക്കറെ തേടുന്നു എന്ന് പരിശീലകൻ മൈക്കിൽ സ്റ്റാറെ ഇതിനോടകം പറഞ്ഞിട്ടും ഉണ്ട്. നിരവധി താരങ്ങളുടെ പേരുകൾ ചേർത്തുള്ള ട്രാൻസ്ഫർ റൂമറുകൾ ഇതിനോടകം വന്നെങ്കിലും, ഇപ്പോൾ പറഞ്ഞു കേൾക്കുന്നത് ബ്ലാസ്റ്റേഴ്സ് താരം മിലോസ് ഡ്രിൻസിക്കിന്റെ രാജ്യക്കാരനായ സ്റ്റീവൻ ജോവെറ്റിക്കിന്റെ പേരാണ്.
ഈ മോന്റിനെഗ്രിൻ സ്ട്രൈക്കറെ നേരത്തെ ഇവാൻ വുക്കമനോവിക് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. 34-കാരനായ താരം മോന്റിനെഗ്രോ ദേശീയ ടീമിനായി 78 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയിട്ടുണ്ട്. ഇദ്ദേഹവുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.