അഫ്ഗാനെതിരെ 9 വിക്കറ്റിന്റെ വിജയവുമായി ചരിത്രത്തിൽ ആദ്യമായി സൗത്ത് ആഫ്രിക്ക ലോകകപ്പ് ഫൈനലിൽ | T20 World Cup 2024
ടി 20 ലോകകപ്പിന്റെ ആദ്യ സെമിയിൽ തകർപ്പണ ജയവുമായി ഫൈനലിൽ സ്ഥാനം ഉറപ്പിച്ച് സൗത്ത് ആഫ്രിക്ക .9 വിക്കറ്റിന്റെ ജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്.ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനെ 56 റണ്‍സിന് ഓള്‍ഔട്ടാക്കിയ സൗത്ത് ആഫ്രിക്ക അനായാസം ലക്ഷ്യം കണ്ടു. 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ടീം ലക്ഷ്യത്തിലെത്തി. ലോകകപ്പില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്.
57 റണ്‍സെന്ന ചെറിയ വിജയലക്ഷ്യവുമായ ഇറങ്ങിയ സൗത്ത് ആഫ്രിക്കക്ക് സ്കോർ അഞ്ചില്‍ നില്‍ക്കേ ആദ്യ വിക്കറ്റും നഷ്ടമായി. ക്വിന്റണ്‍ ഡി കോക്കിനെ ഫസല്‍ഹഖ് ഫറൂഖി ബൗള്‍ഡാക്കി. എട്ട് പന്തില്‍ നിന്ന് അഞ്ച് റണ്‍സാണ് ഡി കോക്കെടുത്തത്. റീസ ഹെന്‍ഡ്രിക്‌സും എയ്ഡന്‍ മാര്‍ക്രവും ക്രീസില്‍ നിലയുറപ്പിച്ച് 8.5 ഓവറില്‍ സൗത്ത് ആഫ്രിക്കയെ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത അഫ്ഗാനികൾക്ക് ദക്ഷിണാഫ്രിക്കൻ പേസർമാരെ നേരിടാൻ കഴിഞ്ഞില്ല. 10 റൺസ് നേടിയ അസ്മത്തുള്ള ഒമർസായി ഒഴികെ, അവരുടെ മറ്റ് ബാറ്റർമാർ ആരും രണ്ടക്കത്തിൽ എത്തിയില്ല. ഇതുവരെ ബാറ്റുമായി തകർപ്പൻ പ്രകടനം നടത്തിയ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും പരാജയപ്പെട്ടു.ടി20 ലോകകപ്പ് സെമിയിൽ 100ന് താഴെ സ്‌കോറിന് പുറത്താകുന്ന ആദ്യ ടീമെന്ന റെക്കോർഡും അഫ്ഗാൻ സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ യാന്‍സനും ഷംസിയും മൂന്ന് വിക്കറ്റെടുത്തു. റബാദ, നോര്‍ക്യേ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.റബാഡയും ആൻറിച്ച് നോർട്ട്ജെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇടംകൈയ്യൻ സ്പിന്നർ കേശവ് മഹാരാജ് മാത്രമാണ് 1-0-6-0 എന്ന സ്‌കോറിന് ശേഷം വിക്കറ്റ് വീഴ്ത്താതെ നിന്ന ഏക ബൗളർ.