‘നീ സെഞ്ച്വറി അടിച്ചോ’ : യശസ്വി ജയ്‌സ്വാളിന് മൂന്നക്കം നേടാനായി വൈഡ് ബോൾ വരെ തടഞ്ഞിട്ട് സഞ്ജു സാംസൺ

മൂന്ന് മത്സരങ്ങളുടെ നിരാശാജനകമായ തോൽവികൾക്ക് ശേഷം വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതീരെ ഒൻപത് വിക്കറ്റിന്റെ മിന്നുന്ന ജയമാണ് റോയൽസ് നേടിയത്. 150 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന റോയൽസ് 13.1 ഓവറിൽ വിജയം നേടി.

യശസ്വി ജയ്‌സ്വാൾ ,സഞ്ജു സാംസൺ എന്നിവരുടെ ബാറ്റിങ്ങാണ് റോയൽസിന്റെ ജയം എളുപ്പമാക്കിയത്.മത്സരത്തിൽ റോയൽസ് ജയത്തിൽ നിർണായകമായത് ജൈസ്വാൾ മാസ്സ് 98 റൺസ് ഇന്നിങ്സ് ആണ്.കൊൽക്കത്തൻ ബോളർമാർക്കുമേൽ ജെയ്‌സ്വാൾ നിറഞ്ഞാടുകയുണ്ടായി.മത്സരത്തിൽ 47 പന്തുകളിൽ 98 റൺസാണ് ജെയ്‌സ്വാൾ നേടിയത്. ജെയിസ്വാളിന്റെ ഇന്നിങ്സിൽ 13 ബൗണ്ടറീകളും 5 സിക്സറുകളും ഉൾപ്പെട്ടു. ജെയ്‌സ്വാളിന് മികച്ച പിന്തുണ നൽകിയ സഞ്ജു സാംസൺ മത്സരത്തിൽ 29 പന്തുകളിൽ 48 റൺസ് നേടുകയുണ്ടായി. സഞ്ജുവിന്റെ ഇന്നിങ്സിൽ 2 ബൗണ്ടറീകളും 5 സിക്സറുകളും ഉൾപ്പെട്ടു.

എന്നാൽ സഞ്ജു സാംസൺ ഒരു പ്രവർത്തിയാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തിൽ കയ്യടികൾ നേടുന്നത്.ജനഹൃദയങ്ങളിൽ ഇടംപിടിച്ച സഞ്ജുവിന്റെ ഈ ഒരു അപ്പൂർവ്വ പ്രവർത്തി വീഡിയോ അടക്കം വൈറൽ ആണ് ഇപ്പോൾ.മത്സരം അവസാനം ജയിക്കാം വെറും മൂന്ന് റൺസ് ആണ് രാജസ്ഥാൻ ടീമിന് ആവശ്യമായി ഇരുന്നത്.ക്രീസിൽ 48 റൺസ്സുമായി സഞ്ജു സാംസൺ. എതിർ സൈഡിൽ 94 റൺസുമായി ജെയിസ്വാൾ . അടുത്ത ഓവറിൽ പന്തിൽ ഒരു സിക്സർ നേടിയാൽ ജൈസ്സ്വാളിന് സെഞ്ചുറി നേടാൻ സാധിക്കും എന്ന കൃത്യമായ ഉറപ്പുള്ള സഞ്ജു സാംസൺ അവസാന ബോളിൽ സ്പിൻ ബൗളർ എറിഞ്ഞ വൈഡ് വരെ തടഞ്ഞു.

കൊൽക്കത്ത സ്പിൻ ബൗളർ വൈഡ് ലേക്ക് നീങ്ങിയ ബോൾ വളരെ അതിവിദഗ്ധമായി തടയുകയും ജെയിസ്വാളിന് അടുത്ത ഓവറിൽ സിക്സർ നേടി സെഞ്ചുറി പൂർത്തീകരിക്കാൻ അവസരം ഒരുക്കകയും സഞ്ജു ചെയ്തു.ഓവർ പൂർത്തിയാക്കിയ ശേഷം സാംസൺ ജയ്‌സ്വാളിനെ സിക്‌സർ അടിക്കാൻ സൂചിപ്പിച്ചെങ്കിലും ഇടങ്കയ്യൻ ശാർദുൽ താക്കൂറിന്റെ പന്തിൽ ബൗണ്ടറി മാത്രമേ നേടാനായുള്ളൂ.സാംസണും തന്റെ നിസ്വാർത്ഥതയ്ക്കും ആത്യന്തിക ടീം മാൻ എന്നതിനും പ്രശംസിക്കപ്പെട്ടു.പോയിന്റ് പട്ടികയുടെ പശ്ചാത്തലത്തിൽ റയൽസിന് ഇത് വളരെ പ്രധാനപ്പെട്ട വിജയമായിരുന്നു, കാരണം അവർ ഇപ്പോൾ രണ്ട് കളികൾ ശേഷിക്കെ മൂന്നാം സ്ഥാനത്തേക്ക് നീങ്ങി.