റൊണാൾഡോയുടെ വരവോടുകൂടി ടീമിനും ഉന്മേഷം, ജയത്തോടെ അൽ-നസ്ർ സൗദി പ്രൊ ലീഗിൽ ഒന്നാമത്

ക്രിസ്ത്യാനോ റൊണാൾഡോ സൈൻ ചെയ്ത ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ വിജയത്തോടെ സൗദി പ്രൊ ലീഗിൽ അൽ-നസ്ർ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസമാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ സൈനിങ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ പൂർത്തിയാക്കിയത്.

സൗദി പ്രൊ ലീഗിൽ എവെ മത്സരമായിരുന്നു അൽ-നസർ ഇന്നലെ കളിച്ചത്, ലീഗിൽ അവസാന സ്ഥാനങ്ങളിലുള്ള അൽ-ഖലീജ് ആയിരുന്നു ക്രിസ്ത്യാനോ റൊണാൾഡോയുടെ ക്ലബ്ബിന് എതിരാളികൾ, ഖത്തർ ലോകകപ്പിൽ ബ്രസീലിനെതിരെ കാമറൂണിന് വേണ്ടി ഗോൾ നേടിയ വിൻസന്റ് അബൂബക്കർ ആയിരുന്നു കളിയിലെ വിജയ ഗോൾ നേടിയത്.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ആയിരുന്നു കാമറൂൺ സൂപ്പർതാരം വിൻസെന്റ് അബൂബക്കർ ടീമിന്റെ ഏക വിജയ ഗോനേടിയത്, ഇതോടെ അൽ-നസ്ർ 11 മത്സരങ്ങളിൽ എട്ട് വിജയവും രണ്ട് സമനിലയും ഒരു തോൽവിയോടെ 26 പോയിന്റ്കളുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ്. ഒരു മത്സരം കുറവ് കളിച്ച അൽ-ശബാബ് 25 പോയിന്റുകളുമായി തൊട്ടു പിന്നിലുണ്ട്.

അൽ നസർ ക്ലബ്ബിനുവേണ്ടി ബ്രസീൽ സൂപ്പർതാരമായിരുന്നു ഗുസ്താവോ,ടലിസ്ക എന്നിവർക്കൊപ്പം അർജന്റീന താരമായ ഗോൺ സാലോ മാർട്ടിനസും മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നു.അൽ-നസ്‌റിന്റെ അടുത്ത മത്സരം അൽത്തായിക്കെതിരെ ഈ വരുന്ന ജനുവരി അഞ്ചാം തീയതി വ്യാഴാഴ്ചയാണ്.