മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡക്കുകൾക്ക് പുറത്തായ താരമെന്ന റെക്കോർഡിന് ഉടമയാണ്. ഐപിഎൽ കരിയറിലെ തന്റെ 236-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ചെപ്പോക്കിൽ നടന്ന മത്സരത്തിലാണ് രോഹിത് മോശം റെക്കോർഡ് നേടിയത്.
മൂന്നു പന്തിൽ നിന്നും പൂജ്യം റൺസാണ് രോഹിത് ശർമ്മ നേടിയത്. ദീപക് ചഹറാണ് രോഹിതിന്റെ വിക്കറ്റെടുത്തത്.ഇതുവരെ 16 തവണയാണ് രോഹിത് പൂജ്യത്തിന് പുറത്തായിരിക്കുന്നത്. 15 ഡക്കുമായി നരൈൻ, മൻദീപ് സിംഗ്, ദിനേശ് കാർത്തിക് എന്നിവരാണ് പട്ടികയിൽ പിറകിൽ. കൂടാതെ ഒരു ടീമിന്റെ നായകൻ എന്നനിലയിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ റെക്കോർഡും ഇതോടെ രോഹിതിന്റെ പേരിലായി (11 തവണ).
10 തവണ നായകനായി പൂജ്യത്തിന് പുറത്തായ ഗൗതം ഗംഭീറാണ് ഈ പട്ടികയിൽ രണ്ടാമത്.രോഹിതിന്റെ തുടർച്ചയായ രണ്ടാം ഡക്ക് കൂടിയാണിത്, പഞ്ചാബ് കിംഗ്സിനെതിരെയും രോഹിത് ഡക്ക് ആയിരുന്നു.ഈ സീസണിൽ 10 ഇന്നിംഗ്സുകളിൽ നിന്ന് 126.89 സ്ട്രൈക്ക് റേറ്റിൽ 18.39 ശരാശരിയിൽ 184 റൺസ് മാത്രമാണ് രോഹിതിന് നേടാനായത്.
👉MSD comes up to the stumps 😎
— IndianPremierLeague (@IPL) May 6, 2023
👉Rohit Sharma attempts the lap shot
👉@imjadeja takes the catch 🙌
Watch how @ChennaiIPL plotted the dismissal of the #MI skipper 🎥🔽 #TATAIPL | #MIvCSK pic.twitter.com/fDq1ywGsy7
കഴിഞ്ഞ മാസം ഡൽഹി ക്യാപിറ്റൽസിനെതിരെ 65 റൺസ് നേടിയ അദ്ദേഹം ഒരിക്കൽ അമ്പത് കടന്നു.ഐപിഎൽ 2023 ൽ രണ്ടാം തവണ കണ്ടുമുട്ടിയ സിഎസ്കെ ക്യാപ്റ്റൻ എംഎസ് ധോണിയാണ് ടോസ് നേടിയത്.അഞ്ച് തവണ ചാമ്പ്യൻമാർക്കെതിരെ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.