
ബാഴ്സലോണയെ ക്യാമ്പ് നൗവിൽ പോയി കീഴടക്കി രാജകീയമായി റയൽ മാഡ്രിഡ് ഫൈനലിൽ : റാഷ്ഫോഡിന്റെ ഗോളിൽ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്
കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ രണ്ടാം പഥത്തിൽ തകർപ്പൻ തിരിച്ചു വരവുമായി റയൽ മാഡ്രിഡ്. ആദ്യ പാദത്തിൽ ഒരു ഗോളിന്റെ ജയം നേടിയ ബാഴ്സലോണക്കെതിരെ ബാഴ്സലോണയെ ക്യാമ്പ് നൗവിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.കരീം ബെൻസെമയുടെ തകർപ്പൻ ഹാട്രിക്കാണ് റയൽ മാഡ്രിഡിന് ജയം നേടിക്കൊടുത്തത്.
ജനുവരിയിൽ സ്പാനിഷ് സൂപ്പർകോപ്പയിലും മാർച്ചിൽ നടന്ന കോപ്പ ഡെൽ റേ ആദ്യ പാദത്തിലും ലാലിഗയിലും റയൽ മാഡ്രിഡിനെ തോൽപ്പിച്ച ബാഴ്സലോണ തങ്ങളുടെ ഏറ്റവും വലിയ എതിരാളികൾക്കെതിരെ മൂന്ന് ഗെയിമുകളുടെ വിജയ പരമ്പരയുമായാണ് മത്സരത്തിനിറങ്ങിയത്.ആദ്യപകുതിയുടെ അവസാനത്തിലാണ് റയൽ മാഡ്രിഡ് ഗോൾ വേട്ട ആരംഭിക്കുന്നത്.ബെൻസിമയുടെ അസിസ്റ്റിൽ നിന്ന് വിനീഷ്യസ് ജൂനിയറാണ് ഗോൾ കണ്ടെത്തിയിട്ടുള്ളത്.
📽️ GOALS & HIGHLIGHTS 📽️
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) April 5, 2023
▶️ @FCBarcelona 0-4 @realmadriden
🏆 WE'RE IN THE FINAL 🏆#CopaDelRey | #ElClásico pic.twitter.com/cEqQy1yADs
50ആം മിനുട്ടിൽ മോഡ്രിച്ചിന്റെ അസിസ്റ്റിൽ നിന്ന് ബെൻസിമ ഗോൾ നേടി. 8 മിനിറ്റിനുശേഷം ലഭിച്ച പെനാൽറ്റി ബെൻസിമ ലക്ഷ്യം കണ്ടതോടെ ലീഡ് മൂന്നായി ഉയർന്നു.80ആം മിനുട്ടിൽ വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് ബെൻസിമ ഹാട്രിക്ക് തികക്കുകയായിരുന്നു.
ഓൾഡ് ട്രാഫോർഡിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെന്റ്ഫോർഡിനെ 1-0ന് പരാജയപ്പെടുത്തി.ഉജ്ജ്വലമായ ഹാഫ് വോളിയിലൂടെ മാർക്കസ് റാഷ്ഫോർഡ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. വിജയത്തോടെ ടോട്ടൻഹാം ഹോട്സ്പറിനെ മറികടന്ന് ആദ്യ നാലിൽ ഇടം പിടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചു.ഞായറാഴ്ച ന്യൂകാസിൽ യുണൈറ്റഡിനോട് 2-0 ന് നിരാശാജനകമായ തോൽവിക്ക് ശേഷമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചു വരവാണ് കാണാൻ സാധിച്ചത്.

മറ്റൊരു മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി.കല്ലം വിൽസൺ (6′, 46′)ജോലിന്റൺ (13′, 90′)അലക്സാണ്ടർ ഇസാക്ക് (82′) എന്നിവർ ന്യൂ കാസിലനായി ഗോൾ നേടിയപ്പോൾ കുർട്ട് സൂമ (40′) വെസ്റ്റ് ഹാമിന്റെ ആശ്വാസ ഗോൾ നേടി.