ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി റയൽ മാഡ്രിഡ് : ലിവർപൂളിനെ സമനിലയിൽ പിടിച്ച് യുണൈറ്റഡ് : ബയേൺ മ്യൂണിക്ക് : ഇന്റർ മിലാൻ

ലാലിഗയിൽ വിയ്യ റയലിനെതിരെയുള്ള തകർപ്പൻ ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ഒന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് റയാൽ മാഡ്രിഡ് നേടിയത്.മിഡ്‌ഫീൽഡർ ലൂക്കാ മോഡ്രിച്ച് ഒരു ഗോളിലൂടെയും ഉജ്ജ്വലമായ അസിസ്റ്റിലൂടെയും കളിയിലെ സാനിധ്യം അറിയിച്ചു.ഡിഫൻഡർ ഡേവിഡ് അലബ ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് പുറത്തായത് റയലിന് വലിയ തിരിച്ചടിയായി മാറി.

സെന്റർ ബാക്ക് എഡർ മിലിറ്റോയ്‌ക്കും ഗോൾകീപ്പർ തിബൗട്ട് കോർട്ടോയ്‌സിനും ശേഷം ഈ സീസണിൽ ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിന് പരിക്കേറ്റ് പുറത്താകുന്ന മൂന്നാമത്തെ റയൽ കളിക്കാരനായി റയലിന്റെ ഓസ്ട്രിയൻ ഇന്റർനാഷണൽ മാറി.42 പോയിന്റുമായി സ്റ്റാൻഡിംഗിൽ മുന്നിലാണ് റയല് മാഡ്രിഡ്. ഒരു മത്സരം കുറവ് കളിച്ച ജിറോണ ഒരു പോയിന്റ് പുറകിലാണ്.25-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമിലൂടെ റയൽ മാഡ്രിഡ് സ്കോറിന് തുറന്നു. ബെല്ലിംഗ്ഹാമിന്റെ സീസണിലെ പതിമൂന്നാം ഗോളായിരുന്നു ഇത്.

37-ആം മിനുട്ടിൽ ക്ലോസ്-റേഞ്ച് സ്‌ട്രൈക്കിലൂടെ റോഡ്രിഗോ മാഡ്രിഡിന്റെ ലീഡ് വർദ്ധിപ്പിച്ചു.54 ആം മിനുട്ടിൽ കൗണ്ടർ അറ്റാക്കിനൊടുവിൽ ഹോസെ മൊറേൽസ് വിയ്യ റയലിനായി ഒരു ഗോൾ മടക്കി.64-ാ ആം മിനുട്ടിൽ മികച്ച വ്യക്തിഗത പരിശ്രമത്തിലൂടെ ബ്രാഹിം ദിയാസ് മൂന്നാമത്തെ ഗോളും നേടി. 68 ആം മിനുട്ടിൽ മോഡ്രിച്ച് റയലിന്റെ നാലാമത്തെ ഗോൾ നേടി.

ആൻഫീൽഡിൽ ചെന്ന് ലിവര്പൂളിനെ ഗോൾ രഹിത സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ ആഴ്സണലിനെ മറികടന്ന് ലിവർപൂളിന് ഒന്നാം സ്ഥാനം നേടാൻ സാധിക്കുമായിരുന്നു. പ്രധാന താരങ്ങളുടെ അഭാവത്തിലും സമനില നേടാൻ സാധിച്ചത് യുണൈറ്റഡിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.

രണ്ടാം പകുതിയുടെ മധ്യത്തിൽ ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡിലൂടെ ലിവർപൂൾ ഗോൾ നേടുന്നതിന്റെ അടുത്തെത്തിയിരുന്നു.ഡാനിഷ് ഫോർവേഡ് റാസ്മസ് ഹോജ്‌ലണ്ടിന് യൂണൈറ്റഡിനായി ഗോൾ നേടാൻ മികച്ച അവസരം ലഭിച്ചിരുന്നു.രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന് 17 കളികളിൽ നിന്ന് 38 പോയിന്റുണ്ട്. ആഴ്സണലിന്‌ 39 പോയിന്റാണുളളത് ,യുണൈറ്റഡ് 28 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.സ്റ്റോപ്പേജ് ടൈമിൽ ഡിയോഗോ ദലോട്ട് രണ്ടു മഞ്ഞകാർഡുകൾ പുറത്തായതോടെ യുണൈറ്റഡ് പത്തു പേരായി ചുരുങ്ങി.

ബുണ്ടസ്‌ലിഗയിൽ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളുകളുടെ മികവിൽ ബയേൺ മ്യൂണിക്ക് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിഎഫ്‌ബി സ്റ്റട്ട്‌ഗാർട്ടിനെ തോൽപ്പിച്ചു.ഈ സീസണിൽ ടോട്ടൻഹാം ഹോട്‌സ്‌പറിൽ നിന്ന് 100 മില്യൺ യൂറോക്ക് (108.94 മില്യൺ ഡോളർ) എത്തിയതിനുശേഷം കെയ്ൻ ഇതുവരെയുള്ള തന്റെ 14 ലീഗ് മത്സരങ്ങളിൽ നിന്ന് 20 തവണ സ്‌കോർ ചെയ്തിട്ടുണ്ട്. 14 മത്സരങ്ങളിൽ നിന്നും 35 പോയിട്ടുമായി ബയേർ ലെവർകൂസന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബയേൺ. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ലെറോയ് സാനെയുടെ പാസിൽ നിന്ന് കെയ്ൻ ബയേണിന്റെ ആദ്യ ഗോൾ നേടി.യുവതാരം അലക്‌സാണ്ടർ പാവ്‌ലോവിച്ചിന്റെ ക്രോസിൽ നിന്നും കെയ്ൻ 55-ാ ആം മിനുട്ടിൽ രണ്ടാം ഗോൾ നേടി. 63 ആം മിനുട്ടിൽ കിം മിൻ-ജെബയേണിന്റെ മൂന്നാം ഗോൾ നേടി വിജയമുറപ്പിച്ചു.

ഇറ്റാലിയൻ സിരിഎ യിൽ ഇന്നലെ നടന്ന മത്സരത്തിൽ ലാസിയോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്റർ മിലാൻ. വിജയത്തോടെ ഒന്നാം സ്ഥനത്തുള്ള ഇന്റർ ലീഡ് നാലു പോയിന്റാക്കി വർധിപ്പിച്ചു.കഴിഞ്ഞ എട്ട് ലീഗ് മത്സരങ്ങളിലെ ഏഴാം വിജയത്തിന് ശേഷം 16 കളികളിൽ നിന്ന് 41 പോയിന്റുമായി ഇന്റർ ഒന്നാം സ്ഥാനത്തെത്തി.രണ്ടാം സ്ഥാനക്കാരായ യുവന്റസിന് 37 പോയിന്റാണ് ഉള്ളത്.ലൗട്ടാരോ മാർട്ടിനെസും മാർക്കസ് തുറമും ആണ് ഇന്റർ മിലൻറെ ഗോളുകൾ നേടിയത്.