കേരള ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങി രാഹുൽ കെപിയും അലക്സാണ്ടർ കോഫും | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിരിക്കുകയാണ്.ടീമിന്റെ നിലവിലെ സ്ഥിതിയിൽ നിന്ന് മുന്നേറാൻ, കടുത്ത തീരുമാനങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എടുക്കാൻ ഒരുങ്ങുന്നത്. പുതിയ താരങ്ങളെ ടീമിൽത്തിക്കാനും ചില താരങ്ങളെ ഒഴിവാക്കാനും ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്.നേരത്തെ, പ്രബീർ ദാസിനെ ലോൺ അടിസ്ഥാനത്തിൽ ടീമിൽനിന്ന് ഒഴിവാക്കിയ ബ്ലാസ്റ്റേഴ്സ്,കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ ഡിഫൻസീവ് മിഡ്ഫീൽഡറെ കൊണ്ടുവരാൻ ഒരുങ്ങുന്നു.

അതിനിടയിൽ മലയാളി താരം കെ.പി.രാഹുൽ ക്ലബ് വിടാൻ ഒരുങ്ങുകയാണ്.ഒഡീഷ, ചെന്നൈയിൻ, ഹൈദരബാദ് തുടങ്ങിയ ക്ലബുകളാണ് അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി കളിച്ച കെ.പി. രാഹുലിനായി രംഗത്തുള്ളത്. ക്ലബ് ഫീ നൽകി രാഹുലിനെ സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന ഓഡീഷയ്ക്കാണ് ഇതിൽ സാധ്യതയേറെ. ഏകദേശം രണ്ട് വർഷ കരാറിലായിരിക്കും രാഹുൽ ഒഡിഷയിലെത്തുക. ആറു സീസണുകളിലായി ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുള്ള താരമാണ് കെ.പി. രാഹുൽ.

ഈ സീസണിൽ ടീമിലെത്തിയ ഫ്രഞ്ച് താരം അലക്സാന്ദ്രേ കോയഫും ക്ലബ് വിടാനാണു സാധ്യത. ഫ്രഞ്ച് താരത്തിന് ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തെ കരാറിലാണ് താരം എത്തിയത്.ഇന്ത്യൻ സൂപ്പർ ലീഗ് 11 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടി എന്നത് ഒഴിച്ചു നിർത്തിയാൽ, മൈതാനത്ത് കാര്യമായ ഇമ്പാക്ട് സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ, സെന്റർ ബാക്ക് എന്നീ പൊസിഷനുകളിൽ കളിക്കാൻ പ്രാപ്തനായ താരമാണ് കോഫ് ഡിഫൻഡർ പ്രീതം കോട്ടാൽ, യുവതാരം അമാവിയ, ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ എന്നിവരും മറ്റു ക്ലബ്ബുകളിലേക്ക് ചേക്കാറാനുള്ള സാധ്യത കാണുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺട്രാക്ട് അവസാനിക്കുന്നതിന് മുന്നേ അദ്ദേഹത്തെ ഒഴിവാക്കി, മറ്റൊരു വിദേശ ഡിഫൻസീവ് മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. എന്നാൽ, ഈ നീക്കം വിജയകരം ആകുമോ എന്നത് കണ്ടറിയണം. അതേസമയം, തങ്ങളുടെ പ്രതിരോധനിര ശക്തമാക്കാൻ ചില ഇന്ത്യൻ താരങ്ങൾക്കും കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയിട്ടുണ്ട്.