ഖത്തർ ലോകകപ്പിൽ അർജന്റീന നിരയിൽ ഏവരെയും വിസ്മയിപ്പിച്ച താരമാണ് എൻസോ ഫെർണാണ്ടസ്. ആദ്യ രണ്ട് മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടം നേടാതിരുന്ന യുവതാരം പിന്നീടുള്ള എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ പ്രത്യക്ഷപ്പെട്ട് അർജന്റീനയ്ക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും 21 കാരനായ താരത്തിന് ലഭിച്ചു. ഇതോടെ യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകളും ബെൻഫിക്ക താരത്തിനായി രംഗത്തെത്തിയിട്ടുണ്ട്.ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അർജന്റീനിയൻ ക്ലബ് റിവർ പ്ലേറ്റിൽ നിന്ന് എൻസോ ഫെർണാണ്ടസിനെ പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക സ്വന്തമാക്കിയത്.ട്രാൻസ്ഫർ തുക വെറും 30 മില്യൺ യൂറോ ആയിരുന്നു. പോർച്ചുഗീസ് ക്ലബ് താരത്തിനായി 120 മില്യൺ യൂറോയുടെ റിലീസ് ക്ലോസും നിശ്ചയിച്ചു. എന്നാൽ ലോകകപ്പിന് ശേഷം നിരവധി ക്ലബ്ബുകൾ വലിയ ഓഫറുമായി എൻസോയുടെ പിന്നാലെയാണ്.
120 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് നൽകി താരത്തെ സ്വന്തമാക്കുമെന്ന് ഈ ക്ലബ്ബുകളെല്ലാം വാഗ്ദാനം ചെയ്യുന്നു.റയൽ മാഡ്രിഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി തുടങ്ങിയ ക്ലബ്ബുകൾ അർജന്റീനിയൻ മിഡ്ഫീൽഡറിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ധ്യനിരയിൽ ഏത് പൊസിഷനിലും കളിക്കാൻ കഴിയുന്ന താരമാണ് എൻസോ ഫെർണാണ്ടസ്. അർജന്റീന കോച്ച് ലയണൽ സ്കലോനിയുടെ വിശ്വസ്തനായ ലിയാൻഡ്രോ പരേഡിന് പകരക്കാരനായി ഇരുപത്തിയൊന്ന് കാരനായ എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ മധ്യനിരയിലെ നെടുംതൂണായി മാറി. അർജന്റീനയുടെ മധ്യനിരയുടെ ഭാവി തന്റെ കൈകളിലാണെന്ന് ലോകകപ്പ് പോലൊരു വലിയ വേദിയിൽ താരം തെളിയിച്ചു.
Exciting to hear that Chelsea are ready to meet the release clause for Enzo Fernandez!!! pic.twitter.com/W0gWnU4fCk
— Frank Khalid (@FrankKhalidUK) December 28, 2022
21-കാരനെ വാങ്ങുന്നത് ഏതൊരു ക്ലബ്ബിനും ഒരു മുതൽക്കൂട്ടാണെന്ന് വേൾഡ് കപ്പിലെ പ്രകടനം കൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.എൻസോ ഫെർണാണ്ടസിനായി പ്രീമിയർ ലീഗ് ക്ലബ് ചെൽസി സജീവമാണ്. ക്ലബ് വിടാൻ സാധ്യതയുള്ള ജോർഗിഞ്ഞോയ്ക്ക് പകരക്കാരനായാണ് ചെൽസി എൻസോ ഫെർണാണ്ടസിനെ നോക്കുന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പിഎസ്ജിയെ അട്ടിമറിച്ച എൻസോ ഫെർണാണ്ടസിന്റെ അഭാവം ഫോമിലുള്ള ബെൻഫിക്കയ്ക്ക് തിരിച്ചടിയാകുമെന്നതിൽ സംശയമില്ല.