
പ്ലേ ഓഫ് തുലാസിൽ; രാജസ്ഥാന്റെ പദ്ധതി ഇനിയെന്ത്? നയം വ്യക്തി സഞ്ജു |Sanju Samson
അവസാന മത്സരത്തിൽ ആർസിബിയോട് പരാജയപെട്ടത്തോടെ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് ഭാവി തുലാസിലായിരിക്കുകയാണ്. ഇനി അവശേഷിക്കുന്ന മത്സരം പഞ്ചാബ് കിങ്സിനോടാണ്. ഈ മത്സരത്തിൽ വലിയ മാർജിനിൽ വിജയിച്ചു കയറിയാൽ പോലും രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് യാതൊരു ഉറപ്പുമില്ല.
രാജസ്ഥന്റെ വിജയത്തോടൊപ്പം മുംബൈ, ചെന്നൈ ലക്ക്നൗ, തുടങ്ങിയ ടീമികളുടെ പരാജയവും സംഭവിച്ചാലെ രാജസ്ഥാന്റെ കാര്യത്തിൽ അൽപമെങ്കിലും പ്രതീക്ഷയുള്ളു. എങ്കിലും റൺറേറ്റ് ആനൂകൂല്യവും മറികടന്ന് രാജസ്ഥാന് പ്ലേ ഓഫിൽ എത്താൻ അത്ഭുതങ്ങൾ തന്നെ സംഭവിക്കേണ്ടതുണ്ട്.രാജസ്ഥാന്റെ പ്ലേ ഓഫ് സാദ്ധ്യതകൾ ഇത്ര ചർച്ചയാവാൻ കാരണം, സീസൺ തുടക്കത്തിൽ രാജസ്ഥാൻ നടത്തിയ പ്രകടനം തന്നെയാണ്.

സീസണിലെ ആദ്യ 6 മത്സരങ്ങൾ പിന്നിടുമ്പോൾ മികച്ച ഫോമിൽ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു. ആ ടീമാണ് ഇപ്പോൾ പ്ലേ ഓഫിൽ കടക്കാൻ അത്ഭുതങ്ങളെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നത്.രാജസ്ഥാന്റെ പ്രകടനം തകർച്ചയ്ക്ക് കാരണങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ഇനി എന്താണ് രാജസ്ഥാന്റെ പദ്ധതിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നായകൻ സഞ്ജു. പ്ലേ ഓഫിൽ കടക്കാൻ അത്ഭുതങ്ങൾ സംഭവിക്കണം എന്നറിയാമെങ്കിലും ഈ സീസൺ മനോഹരമായി അവസാനിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും പഞ്ചാബിനെതിരെ മികച്ച വിജയമാണ് ലക്ഷ്യമിടുന്നതെന്നും സഞ്ജു വ്യക്തമാക്കി.
അതെ സമയം, രാജസ്ഥാന്റെ പ്രകടനം കൂപ്പുകുത്താനുള്ള കാരണം ജോസ് ബട്ട്ലറുടെ മോശം പ്രകടനവും സഞ്ജുവിന്റെ നായകത്വപോരായ്മയുമാണെന്ന അഭിപ്രായവുമുണ്ട്.