പരാഗ്വേക്കെതിരെ വമ്പൻ ജയം സ്വന്തമാക്കി കോപ്പ അമേരിക്കയിൽ രാജകീയമായ തിരിച്ചുവരവുമായി ബ്രസീൽ | Copa America 2024

കോപ്പ അമേരിക്ക 2024 ലെ ആദ്യ വിജയം നേടി ബ്രസീൽ. ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ കോസ്റ്റാറിക്കയോട് ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൽ കളിച്ച ബ്രസീലിനെയല്ല ഇന്ന് കാണാൻ സാധിച്ചത്.ബ്രസീലിനായി ഇരട്ട ഗോളുകൾ നേടിയ വിനീഷ്യസ് ജൂനിയർ മികച്ച പ്രകടനം പുറത്തെടുത്തു. സാവിയോ,ലൂക്കാസ് പാക്വെറ്റ എന്നിവരാണ് ബ്രസീലിന്റെ മറ്റു ഗോളുകൾ നേടിയത്.

ബ്രസീലിന്റെ മുന്നേറ്റങ്ങളോടെയാണ് പരാഗ്വേക്കെതിരെയുള്ള മത്സരം ആരംഭിച്ചത്. തുടക്കം മുതൽ തന്നെ വിനിഷ്യസിന്റെ ഭാഗത്ത് നിന്നും പരാഗ്വേൻ ഗോൾപോസ്റ്റ് നല്ല മുന്നേറ്റങ്ങൾ കാണാൻ സാധിച്ചു. മത്സരത്തിലെ ആദ്യ ഗോളവസരം ലഭിച്ചത് പരാഗ്വേക്കാണ്.ഡാമിയൻ ബൊബാഡില്ലയുടെ ഷോട്ട് ബ്രസീൽ കീപ്പർ അലിസൺ ഉജ്ജ്വലമായ ഒരു സേവിലൂടെ തടഞ്ഞു. 30 ആം മിനുട്ടിൽ പരാഗ്വേൻ താരം ആന്ദ്രെസ് ക്യൂബസ് ബോക്‌സിനുള്ളിൽ പന്ത് കൈകൊണ്ട് തോട്ടത്തിന് ബ്രസീലിനു അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ കിക്കെടുത്ത ലൂക്കാസ് പാക്വെറ്റ പെനാൽറ്റി നഷ്ടപ്പെടുത്തി.

35 ആം മിനുട്ടിൽ മികച്ചൊരു ടീം ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി. ലൂക്കാസ് പാക്വെറ്റയുടെ പാസിൽ നിന്നും വിനീഷ്യസ് ജൂനിയറാണ് ഗോൾ നേടിയത് .43 ആം മിനുട്ടിൽ ബ്രൂണോ ഗ്വിമാരേ സിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. തൊട്ടു പിന്നാലെ ബ്രസീൽ രണ്ടാം ഗോളും നേടി.പെനാൽറ്റി ബോക്‌സിനുള്ളിൽ നിന്നുള്ള റോഡ്രിഗോയുടെ ഷോട്ട് കീപ്പർ തടഞ്ഞെങ്കിലും റീബൗണ്ടിൽ സാവിയോ അത് ഗോളാക്കി സ്കോർ 2 -0 ആക്കി ഉയർത്തി. ഓനൻമ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ബ്രസീലിന്റെ മൂന്നാം ഗോൾ നേടി. പരാഗ്വേൻ പ്രതിരോധ താരങ്ങളുടെ പിഴവ് മുതലാക്കിയാണ് ബ്രസീൽ ഗോൾ നേടിയത്.

രണ്ടാം പകുതി ആരംഭിച്ച് മൂന്നു മിനുട്ടിനുള്ളിൽ തന്നെ പരാഗ്വേ ഒരു ഗോൾ മടക്കി. ബോക്സിനു പുറത്ത് നിന്നുള്ള ഒമർ ആൽഡെറെറ്റെയുടെ ഇടം കാൽ ഷോട്ട് അലിസണെ കീഴടക്കി വലയിൽ കയറി. 51 ആം മിനുട്ടിൽ ജൂലിയോ എൻസിസോയുടെ ഷോട്ട് അലിസാണ് തടുത്തിട്ടു. 64 ആം മിനുട്ടിൽ പരാഗ്വേൻ താരം മത്യാസ് വില്ലസന്തിന്റെ ഹാൻഡ് ബോളിൽ ബ്രസീലിനു അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ലൂക്കാസ് പാക്വെറ്റ പിഴവ് കൂടാതെ പന്ത് വലയിലാക്കി സ്കോർ 4 -1 ആക്കി ഉയർത്തി. 81 ആം മിനുട്ടിൽ ആന്ദ്രെ ക്യൂബാസിന് റെഡ് കാർഡ് കിട്ടിയതോടെ പരാഗ്വേ പത്തു പേരായി ചുരുങ്ങി.