കേരള ബ്ലാസ്റ്റേഴ്സിൻ്റെ സെപ്റ്റംബറിലെ താരമായി നോഹ സദൗയി | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2024 -25 സീസണിൽ നാല് മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി പോയിന്റ് നിലയിൽ ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ടു എവേ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു.

ആദ്യ മത്സരത്തിൽ കൊച്ചിയിൽ വെച്ച് പഞ്ചാബിനോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെ കീഴടക്കി തിരിച്ചുവന്നു. കേരള ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനം നടത്തിയ താരമാണ് മൊറോക്കൻ ഫോർവേഡ് നോഹ സദോയ്. നാല് ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ ഇതിനോടകം നോഹ സ്കോർ ചെയ്തു. ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോഴും, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ ടീമുകൾക്കെതിരെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചപ്പോഴും മൊറോക്കൻ സ്കോർ ഷീറ്റിൽ ഇടം കണ്ടെത്തി. ഈ മൂന്നു മത്സരങ്ങളിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും താരം സ്വന്തമാക്കി.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ 8 മത്സരങ്ങൾ കളിച്ച താരം 9 ഗോളുകളും മൂന്നു അസിസ്റ്റുകളും രേഖപ്പെടുത്തി. മിന്നുന്ന പ്രകടനം തുടരുന്ന നോഹയെ സെപ്റ്റംബർ മാസത്തിലെ കെബിഎഫ്സി പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുത്തിരിക്കുകയാണ്. ഐഎസ്എൽ ഫാന്റസിയുടെ മാച്ച് വീക്ക് 4 ടോപ്പ് 5 കളിക്കാരുടെ പട്ടികയിൽ, 11 പോയിന്റ്കളോടെ അഞ്ചാമനായി നോഹ സദോയ് ഉൾപ്പെട്ടു. കൂടാതെ, മാച്ച് വീക്ക് 4 ഐഎസ്എൽ ടീം ഓഫ് ദി വീക്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക സാന്നിധ്യമായി നോഹ സദോയ് ഇടം കണ്ടെത്തി.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യത്തെ വിദേശ സൈനിംഗ് ആയിരുന്നു മൊറോക്കൻ ഫോർവേഡ് .കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവ എഫ്സി-യുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച നോഹ സദോയി ആ ഫോം മഞ്ഞ ജേഴ്സിയിലും തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ഡ്യുറണ്ട് കപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ 6 ഗോളുകൾ നേടിയ നോഹ സദോയ്, ടൂർണമെന്റിന്റെ ഗോൾഡൻ ബൂട്ട് വിന്നർ ആയി മാറിയിരുന്നു.

Comments (0)
Add Comment