മോഡ്രിച്ച് റയൽ മാഡ്രിഡ് വിടുന്നുവോ? മുന്നോട്ടുവന്ന് രണ്ട് പ്രമുഖ ക്ലബ്ബുകൾ.

കഴിഞ്ഞ 10 വർഷത്തോളമായി റയൽ മാഡ്രിഡിന്റെ വളരെ പ്രധാനപ്പെട്ട താരമാണ് ലൂക്ക മോഡ്രിച്ച്. റയലിന് നിരവധി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ള താരമാണ് മോഡ്രിച്ച്. അതുകൊണ്ട് തന്നെയാണ് ഈ 37ാം വയസ്സിലും അദ്ദേഹം റയൽ ജേഴ്സിയിൽ തുടരുന്നത്.പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ് .

അതായത് ഈ സീസൺ അവസാനിക്കുന്നതോടുകൂടി മോഡ്രിച്ചിന്റെ റയലുമായുള്ള കോൺട്രാക്ടും പൂർണ്ണമാകും. താരത്തിന്റെ കരാർ പുതുക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും പ്രസിഡണ്ട് പെരസിന് സംശയങ്ങളുണ്ട്. അതായത് 37 വയസ്സ് പ്രായമുള്ള താരത്തിന് ഇനി സ്ഥിരമായി കളിക്കാൻ കഴിയില്ല എന്നുള്ളത് യാഥാർഥ്യമാണ്.

അതുകൊണ്ടുതന്നെ അടുത്ത സീസണിൽ ഒരു സബ്സ്റ്റിറ്റ്യൂട്ട് റോളിൽ മോഡ്രിച്ചിനെ ഉപയോഗിക്കാൻ റയലിനെ പദ്ധതിയുണ്ട്. അതായത് ബോറൂസിയ താരമായ ബെല്ലിങ്ഹാമിനെ കൊണ്ടുവന്ന് സ്ഥിരമായി കളിപ്പിക്കാൻ ആണ് റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നത്. ഒരു സെക്കൻഡറി റോളിൽ മോഡ്രിച്ച് കളിക്കാൻ തയ്യാറാകുമോ എന്നുള്ളത് സംശയമുണ്ടാക്കുന്ന കാര്യമാണ്.

അതുകൊണ്ടുതന്നെ എൽ നാസിയോനൽ ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.മോഡ്രിച്ച് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വിടാനുള്ള സാധ്യതകളുണ്ട്. അങ്ങനെ താരം ക്ലബ്ബ് വിടുകയാണെങ്കിൽ രണ്ട് പ്രധാനപ്പെട്ട ക്ലബ്ബുകൾ ആണ് ഈ ക്രൊയേഷ്യൻ താരത്തിന് വേണ്ടി മുന്നോട്ടു വന്നിട്ടുള്ളത്. പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന് മോഡ്രിച്ചിൽ താല്പര്യമുണ്ട്. കൂടാതെ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർമിലാനും മോഡ്രിച്ചിൽ മോഹമുണ്ട്.

പക്ഷേ റയൽ മാഡ്രിഡും മോഡ്രിച്ചും ഇതുവരെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല എന്നുള്ളത് മാത്രമല്ല അതിൽ ഒരു വ്യക്തതയുമില്ല.മികച്ച പ്രകടനം ഇപ്പോഴും നടത്താൻ ഈ താരത്തിന് കഴിയുന്നുണ്ട്.അതുകൊണ്ടുതന്നെ ഒരു വർഷത്തേക്ക് കൂടി റയൽ കരാർ നീട്ടിയാലും അത്ഭുതപ്പെടാനില്ല. ഏതായാലും ആദ്യം അറിയേണ്ട മോഡ്രിച്ച് റയലിൽ തുടരുമോ ഇല്ലയോ എന്നുള്ളതാണ്.

Comments (0)
Add Comment