പെറുവിനെ നേരിടാനുള്ള അർജന്റീന ടീമിനോടൊപ്പം ലയണൽ മെസ്സിയുണ്ടാകുമോ.. | Lionel Messi
ഒക്ടോബർ 18 ന് ബുധനാഴ്ച നടക്കുന്ന വേൾഡ് കപ്പ് ക്വാളിഫയേഴ്സിൽ അർജന്റീനക്ക് പെറുവാണ് എതിരാളികൾ.മത്സരം നടക്കുന്നത് എസ്റ്റേഡിയോ നാസിണൽ ഡീ ലിമ എന്ന സ്റ്റേഡിയത്തിൽ വെച്ചാണ്.ഇന്നലെ പുലർച്ചെ നടന്ന പരാഗ്വ യുമായിട്ടുള്ള അർജന്റീനയുടെ പോരാട്ടത്തിൽ അർജന്റീന ക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ്ലഭിച്ചത്.
മത്സരത്തിൽ അർജന്റീന ക്യാപ്റ്റനായലിയോ മെസ്സിക്ക് മുഴുവൻ സമയവും കളിക്കാൻ സാധിച്ചില്ല. താരം സമീപകാലത്ത് ഉണ്ടായ പരിക്കുകളിൽ നിന്ന് പൂർണ്ണമായും വിമുക്തനായിരുന്നില്ല. 18 ന് നടക്കുന്ന പെറുവുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ ഫുൾടൈം കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഒരു സൂചനയും ലഭിച്ചിട്ടില്ല. മെസ്സി തന്റെ ട്രെയിനിങ് സെഷനുകൾ കംപ്ലീറ്റ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ കളികളിൽ ഉണ്ടായ പരിക്കുകളിൽ നിന്നുള്ള സമ്മർദ്ദം മെസ്സിയെ ചെറിയ തോതിലെങ്കിലും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ കളിയിൽ ആദ്യ ഇലെവനിൽ ഇടം പിടിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല.53ആം മിനുട്ടിൽ പരാഗ്വ യുമായുള്ള പോരാട്ടത്തിൽ മെസ്സി അൽവാരെസി ന്റെ പകരക്കാരനായാണ് ഇറങ്ങിയത്.കാര്യമായ മുന്നേറ്റങ്ങളൊനന്നും നടത്താൻ താരത്തിന് കഴിഞ്ഞില്ല
From today’s training session. 🇦🇷📸 pic.twitter.com/ik2JloBut0
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 13, 2023
ഫിറ്റ്നസ് പൂർണ്ണമായും ഓക്കേ യായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മെസ്സി ടീമിനോടൊപ്പം സാധാരണ രീതിയിലുള്ള പരിശീലനങ്ങളെല്ലാം നടത്തുന്നുണ്ട്. അതിനാൽ തന്നെ അടുത്ത മത്സരത്തിൽ മെസ്സി ആദ്യ ഇലവനിൽ ഇറങ്ങിയേക്കും എന്ന് തന്നെ ആരാധകർക്ക് അനുമാനിക്കാൻ കഴിയും.
(🌕) Messi will travel with the team to Peru on Monday. He will continue adding minutes while recovering from previous injury. @gastonedul ✔️🇵🇪
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 13, 2023
ഒക്ടോബർ 17 ന് തിങ്കളാഴ്ച ലയണൽ മെസ്സി തന്റെ ടീമിനോടൊപ്പം പെറുവിലേക്ക് യാത്ര ചെയ്യും എന്നാണ് ഇത് വരെ ഉള്ള റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. പെറുവുമായുള്ള പോരാട്ടം അര്ജന്റീനയുടെ വേൾഡ്കപ്പ് ക്വാളിഫെയർസിനുള്ള ഈ മാസത്തെ അവസാന മത്സര മായിരിക്കും.പെറുവുമായുള്ള കളിക്ക് ശേഷം മെസ്സി ഇന്റർമിയായിലേക്ക് തിരിക്കും.””