ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന ലിയോ മെസ്സിയുടെ ട്രാൻസ്ഫർ സംബന്ധിച്ച് ചൂടേറിയ വാർത്തകളാണ് നിലവിൽ പുറത്ത് വരുന്നത്. എഫ്സി ബാഴ്സലോണക്ക് ലാലിഗയുടെ അനുമതി ലഭിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു കഴിഞ്ഞതോടെ ലിയോ മെസ്സി ട്രാൻസ്ഫർ കാര്യത്തിൽ ബാഴ്സലോണക്ക് വലിയ സാധ്യതകൾ ലഭിക്കുന്നുണ്ട്.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം എഫ്സി ബാഴ്സലോണയുടെ ഫിനാൻഷ്യൽ ഫീസിബിലിറ്റി പ്ലാനുകൾക്ക് ലാലിഗ ഒഫീഷ്യൽ ആയി തന്നെ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമത്തിനുള്ളിൽ വരാൻ നോക്കുന്ന എഫ്സി ബാഴ്സലോണ തങ്ങൾ ആലോചിക്കുന്ന പോലെ കാര്യങ്ങൾ മുന്നോട്ട് നീക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ലാലിഗയുടെ ഒഫീഷ്യൽ ആയിട്ടുള്ള അനുമതി ബാഴ്സലോണക്ക് ലഭിച്ചതോടെ ലിയോ മെസ്സിക്ക് വേണ്ടി എഫ്സി ബാഴ്സലോണ നാളെ ഒഫീഷ്യൽ ഓഫർ നൽകുമെന്നാണ് അറിയാൻ കഴിയുന്നത്. ബാഴ്സലോണയുടെ ഒഫീഷ്യൽ ഓഫർ കാത്തിരിക്കുന്ന ലിയോ മെസ്സി ഇത് സ്വീകരിക്കുനതോടെ ബാഴ്സയിലെത്താനാകും.
എന്നാൽ ലാലിഗയിൽ ലിയോ മെസ്സിയെ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന ഉറപ്പ് ബാഴ്സലോണ നൽകണമെന്നാണ് ലിയോ മെസ്സിയുടെ ഏജന്റ് ആവശ്യപ്പെടുന്നത്. ലിയോ മെസ്സി ബാഴ്സലോണയിൽ വരണമെങ്കിൽ ഇതുപോലെയുള്ള മെസ്സിയുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുമെന്ന് ബാഴ്സലോണ ഉറപ്പ് നൽകണം.
https://twitter.com/ManagingBarca/status/1666082559917424768?t=GFkaw7A1Q-V40JFI8dY-Hg&s=19
അതേസമയം ലിയോ മെസ്സി ട്രാൻസ്ഫറിന്റെ ഓരോ ചുവടും നിരീക്ഷിച്ചുകൊണ്ട് സൗദി ക്ലബ്ബായ അൽ ഹിലാൽ കാത്തിരിക്കുന്നുണ്ട്, ഒരു ബില്യൺ യൂറോയും ഒപ്പം ആകർഷകമായ നിരവധി ഓഫറുകളും വാഗ്ദാനം ചെയ്താണ് സൗദി അറേബ്യൻ പ്രോ ലീഗ് ടീമായ അൽ ഹിലാൽ മെസ്സി ട്രാൻസ്ഫർ തങ്ങളിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്.