ബാഴ്സലോണയുടെ രാജാവ് ഇപ്പോഴും മെസ്സി തന്നെ, ക്ലബ്ബ് വിട്ടിട്ടും ലിയോ മെസ്സി ബാഴ്സയുടെ പേരിൽ റെക്കോർഡുകൾ നേടുകയാണ്.. |Lionel Messi

2022 -2023 ലാലിഗ സീസണിലെ ചാമ്പ്യന്മാർ ആണ് എഫ് സി ബാഴ്സലോണ. സൂപ്പർതാരമായ ലിയോ മെസ്സിയുടെ വിടവാങ്ങലിനു ശേഷം എഫ് സി ബാഴ്സലോണ നേടുന്ന പ്രധാനപ്പെട്ട കിരീടങ്ങളിൽ ഒന്നാണ് സ്പാനിഷ് ലാലിഗയുടെ കിരീടം. ക്ലബ്ബിന്റെ ഇതിഹാസതാരമായ സാവി ഹെർണാണ്ടസ് പരിശീലകനായി വന്നതിനുശേഷമാണ് എഫ് സി ബാഴ്സലോണ മികച്ച പ്രകടനങ്ങൾ നടത്തുന്നത്.

കഴിഞ്ഞ സീസണിൽ എഫ് സി ബാഴ്സലോണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ വാങ്ങിയ പോസ്റ്റ് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. സൂപ്പർതാരമായ ലിയോ മെസ്സി ക്ലബ്ബ് വിട്ടിട്ടുണ്ടെങ്കിൽ ആരാധകരുടെ മനസ്സിൽ ഇപ്പോഴും ലിയോ മെസ്സി നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.

ഏറ്റവും കൂടുതൽ ലൈക്കുകൾ വാങ്ങിയ പോസ്റ്റ് അർജന്റീനക്കൊപ്പം വേൾഡ് കപ്പ് ഉയർത്തി നിൽക്കുന്ന ലിയോ മെസ്സിയുടെ ഫോട്ടോയാണ്. ഏകദേശം 6.9 മില്യൺ ലൈക്കുകൾ ആണ് ബാഴ്സലോണയുടെ ഈ പോസ്റ്റിന് ലഭിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നാലാം സ്ഥാനവും എല്ലാം ലിയോ മെസ്സി എന്ന സൂപ്പർ താരമാണ് സ്വന്തമാക്കിയിരിക്കുന്നത്.

ലാലിഗ കിരീടം, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ ആഘോഷിക്കുന്ന ബാഴ്സലോണയുടെ പോസ്റ്റുകളും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. 2022-23 സീസണിൽ എഫ് സി ബാഴ്സലോണയുടെ ഇൻസ്റ്റഗ്രാം പേജിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ വാങ്ങിയ 10 പോസ്റ്റുകൾ താഴെ കൊടുക്കുന്നു.

1 – Leo Messi after winning the World Cup: 6.9 Million likes
2 – Leo Messi in the Argentine and Barcelona shirts: 6.1 Million likes
3 – A video featuring Leo Messi’s photos with the World Cup: 5.5 Million likes
4 – Leo Messi in the dressing room with the World Cup: 5.4 Million likes
5 – Celebrating the 2023 Spanish Super Cup: 5.1 Million likes
6 – A graph for the 2022/23 league title: 4.9 Million likes
7 – Leo Messi after winning the World Cup on the shoulders of Aguero: 4.4 Million likes
8 – Video of the 2022/23 league celebration in the dressing room: 4.4 Million likes
9 – Leo Messi in Barcelona and Argentina shirts: 4.2 Million likes
10 – Video of Robert Lewandowski in Miami: 3.9 Million likes