‘ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകർ ,ഞങ്ങൾ ഉടൻ വീണ്ടും കണ്ടുമുട്ടും’ : കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും ആരാധകരെക്കുറിച്ചും മെസ്സി ബൗലി | Kerala Blasters
ഒരിക്കലെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിഞ്ഞ താരങ്ങൾ ആ ക്ലബിനെയും ആരാധകരെയും മറക്കില്ല. വർഷങ്ങൾക്ക് മുൻപ് കളിച്ച പല താരങ്ങളും ക്ലബ്ബിലെ തങ്ങളുടെ മികച്ച അനുഭവം പങ്കുവെച്ചിട്ടുണ്ട്.കാരണം അത്രയും മനോഹരമായ അനുഭവങ്ങൾ ആയിരിക്കും അവർക്ക് ക്ലബ്ബിനകത്തു ഉണ്ടായിരിക്കുക.അതിന്റെ പ്രധാനപ്പെട്ട കാരണം ആരാധകർ തന്നെയാണ്.കൊച്ചിയിൽ വെച്ചുകൊണ്ട് കളിക്കുന്ന ഓരോ മത്സരങ്ങളും മറക്കാനാവാത്തതായി മാറ്റുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും മഞ്ഞപ്പടയുമാണ്.
ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള കാലഘട്ടത്തെ ഓര്മിച്ചെടുക്കുകയാണ് കാമറൂണിയൻ ഫോർവേഡായ മെസ്സി ബൗലി.2019/20 സീസണിലായിരുന്നു ഈ താരം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്.17 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഭാവിയിൽ എപ്പോഴെങ്കിലും കണ്ടുമുട്ടാൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Messi Bouli 🗣️“I was very close with all of my team mates there but at Kerala is where I met someone I class as my big brother, Bart Ogbeche. He is a wonderful guy, he took me under his wing.” @cfinenglish #KBFC pic.twitter.com/7kvLZRfEHB
— KBFC XTRA (@kbfcxtra) September 11, 2024
“എൻ്റെ എല്ലാ ടീമംഗങ്ങളുമായും ഞാൻ വളരെ അടുപ്പത്തിലായിരുന്നു, എന്നാൽ കേരളത്തിൽ വെച്ചാണ് എൻ്റെ വലിയ സഹോദരനായ ബാർട്ട് ഒഗ്ബെച്ചെയെ ഞാൻ കാണുന്നത്. അവൻ ഒരു അത്ഭുത വ്യക്തിയാണ്, അവൻ എന്നെ അവൻ്റെ ചിറകിന് കീഴിൽ കൊണ്ടുപോയി”മെസ്സി ബൗലി പറഞ്ഞു.“കേരള ബ്ലാസ്റ്റേഴ്സ് ആരാധകരാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ.സംശയമില്ല. KBFC മഞ്ഞപ്പട വളരെ പ്രത്യേകതയുള്ളതാണ്. ഞാൻ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങൾ ഉടൻ വീണ്ടും കണ്ടുമുട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
Messi Bouli 🗣️ “Kerala Blasters fans are the best fans in India, no doubt. The KBFC MANJAPPADA is so special. I love and respect you. I hope we meet again soon, KBFC forever!” @cfinenglish #KBFC pic.twitter.com/eTKNq1bMJj
— KBFC XTRA (@kbfcxtra) September 11, 2024
ആ സമയത്ത് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഈൽകോ ഷട്ടോറിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.“എട്ട് ഗോളുകളിൽ ഞാൻ സന്തുഷ്ടനായിരുന്നു, കോച്ച് (ഈൽകോ) എനിക്ക് നൽകിയ ആത്മവിശ്വാസം കാരണം ഞാൻ മുന്നേറിയതുപോലെ തോന്നി. ഇന്നുവരെ എനിക്ക് ലഭിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ചവരിൽ ഒരാളാണ് അദ്ദേഹം. ഞങ്ങൾ ലക്ഷ്യത്തിലെത്തിയില്ലെങ്കിലും, ഞാൻ പഠിക്കാത്ത കാര്യങ്ങൾ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു, അത് വളരെ എളുപ്പമാണെന്ന് തോന്നിപ്പിച്ചു”മെസ്സി ബൗലി പറഞ്ഞു.