എംബപ്പേയെയും ബെല്ലിങ്ഹാമിനെയും ടീമിൽ എത്തിക്കണം: തമാശയായുള്ള പ്രസ്താവനയുമായി ടെൻ ഹാഗ്.

ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളാണ് കിലിയൻ എംബപ്പേയും ജൂഡ് ബെല്ലിങ്‌ഹാമും.കിലിയൻ എംബപ്പേയെ സ്വന്തമാക്കാൻ വേണ്ടി കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡ് പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല.പിഎസ്ജി അദ്ദേഹത്തിന്റെ കരാർ പുതുക്കുകയായിരുന്നു. ഇപ്പോൾ റയൽ മാഡ്രിഡിന്റെ ലക്ഷ്യങ്ങളിലൊന്ന് ജൂഡ് ബെല്ലിങ്‌ഹാമാണ്.

ബോറൂസിയക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ബെല്ലിങ്‌ഹാമിന് വേണ്ടി നിരവധി ക്ലബ്ബുകൾ ഇപ്പോൾ രംഗത്തുണ്ട്. താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളും നല്ല രൂപത്തിൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷേ വലിയ രൂപത്തിലുള്ള ഒരു തുക തന്നെ ചിലവഴിക്കേണ്ടി വരും എന്ന് ഉറപ്പാണ്.എംബപ്പേ,ബെല്ലിങ്ഹാം എന്നിവരെപ്പോലെയുള്ള താരങ്ങളെ സ്വന്തമാക്കാൻ വലിയ തുക തന്നെ ആവശ്യമാണ്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗിന്റെ ഓട്ടോഗ്രാഫിന് വേണ്ടി ഒരു കുട്ടി ആരാധകൻ അദ്ദേഹത്തെ സമീപിച്ചിരുന്നു. യുണൈറ്റഡ് പരിശീലകൻ ആ ചെറിയ ആരാധകന് ഓട്ടോഗ്രാഫ് നൽകുകയും ചെയ്തിരുന്നു. എന്നാൽ അതിനിടയിൽ ആരാധകൻ ടെൻ ഹാഗിനോട് ഒരു ചോദ്യം ചോദിച്ചിരുന്നു.

അതായത് എംബപ്പേയെയും ബെല്ലിങ്‌ഹാമിനെയും സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ആ ആരാധകന്റെ ചോദ്യം. തീർച്ചയായും ആഗ്രഹിക്കുന്നുണ്ട് എന്നാണ് യുണൈറ്റഡ് പരിശീലകൻ മറുപടി പറഞ്ഞിട്ടുള്ളത്. കൂടാതെ തമാശയായി മറ്റൊരു കാര്യം കൂടി അദ്ദേഹം ആരാധകരോട് ചോദിക്കുകയും ചെയ്തു. അതായത് അതിനു വേണ്ടി നിങ്ങളുടെ പക്കൽ കാശ് വല്ലതും ഇരിപ്പുണ്ടോ എന്നായിരുന്നു ടെൻ ഹാഗ് ചോദിച്ചിരുന്നത്. തുടർന്ന് അവിടെ ചിരി മുഴങ്ങുകയും ചെയ്തു.

തമാശയിൽ ആണെങ്കിലും വലിയ സൈനിങ്ങുകൾ നടത്താൻ ഇനി യുണൈറ്റഡിന് സാമ്പത്തികശേഷിയില്ല എന്ന് തന്നെയാണ് യുണൈറ്റഡ് പരിശീലൻ ഇപ്പോൾ പറഞ്ഞുവെക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ബ്രസീലിയൻ സൂപ്പർ താരമായ ആന്റണിയെ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു.വലിയ ഒരു തുക തന്നെയായിരുന്നു അദ്ദേഹത്തിന് വേണ്ടി യുണൈറ്റഡ് ചിലവഴിച്ചിരുന്നത്.