മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില : ജിറോണക്ക് സമനില : എസി മിലാന് ജയം : പിഎസ്ജിക്ക് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ഓൾഡ് ട്രാഫോർഡിൽ ടോട്ടൻഹാം ഹോട്സ്പറുമായി സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് . ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. രണ്ടു തവണ ലീഡ് നേടിയിട്ടും യുണൈറ്റഡിന് വിജയം നേടാൻ സാധിച്ചില്ല.പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ മുകളിലേക്ക് കയറാൻ നോക്കുന്ന എറിക് ടെൻ ഹാഗിന്റെ ടീമിന് ഈ ഫലം നിരാശ നൽകുന്നതാണ്.
40 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുന്ന സ്പർസിനായി റിച്ചാർലിസണും റോഡ്രിഗോ ബെന്റാൻകുറും സ്കോർ ചെയ്തു.32 പോയിന്റുമായി യുണൈറ്റഡ് ഒരു സ്ഥാനം കയറി ഏഴാം സ്ഥാനത്തെത്തി, ആദ്യ നാലിൽ നിന്ന് എട്ട് പോയിന്റ് പിന്നിലാണ് അവർ.മൂന്നാം മിനിറ്റിൽ റാസ്മസ് ഹോജ്ലണ്ടിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തി.19-ാം മിനിറ്റിൽ ലഭിച്ച ഒരു കോർണറിൽ നിന്ന് റിച്ചാർലിസൺ ടോട്ടൻഹാമിന്റെ സമനില ഗോൾ നേടി.40 ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡ് നേടിയ ഗോളിൽ യുണൈറ്റഡ് മുന്നിലെത്തി.ഇടവേളയ്ക്ക് ശേഷം ഒരു മിനിറ്റിനുള്ളിൽ ബെന്റാൻകുർ ടോട്ടൻഹാമിന് സമനില നേടിക്കൊടുത്തു. അരങ്ങേറ്റക്കാരൻ ടിമോ വെർണറുടെ പാസിൽ നിന്നാണ് താരം ഗോൾ നേടിയത് .
✌️ in ✌️ in the #PL for Rasmus 🇩🇰
— Manchester United (@ManUtd) January 14, 2024
Our Danish forward is brimming with confidence ⚽️#MUFC || @RemingtonUK
ലാലിഗയിൽ ലീഡർമാരായ ജിറോണ താഴത്തെ ടീമായ അൽമേരിയയോട് ഒരു ഗോൾ രഹിത സമനില വഴങ്ങി.രണ്ടാം പകുതിയുടെ അവസാനം അലിക്സ് ഗാർസിയ നേരിട്ട് ചുവപ്പ് കാർഡ് കണ്ടതിനാൽ 10 പേരുമായി ജിറോണ മത്സരം അവസാനിപ്പിച്ചത്. സമനിലയോടെ ജിറോണ 49 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 48 പോയിന്റുള്ള റയൽ മാഡ്രിഡ് അവരെക്കാൾ കുറു മത്സരം കുറവാണു കളിച്ചിട്ടുള്ളത്. 41 പോയിന്റുമായി അത്ലറ്റിക് ക്ലബ് നാലാം സ്ഥാനത്താണ്.
ഇറ്റാലിയൻ സിരി എ യിൽ എഎസ് റോമക്കെതിരെ മികച്ച വിജയവുമായി എസി മിലാൻ. സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് മിലാൻ നേടിയത്.സ്ട്രൈക്കർ ഒലിവിയർ ജിറൂഡ് മിന്നുന്ന പ്രകടനം പുറത്തെടുത്തു.ഒരു ഗോൾ നേടുകയും മറ്റൊന്ന് സൃഷ്ടിക്കുകയും ചെയ്ത ഫ്രഞ്ച് താരത്തിന്റെ മികവിലാണ് മിലാൻ വിജയം നേടിയത്.42 പോയിന്റുമായി മിലാൻ മൂന്നാം സ്ഥാനത്താണ്, ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാനേക്കാൾ ഒമ്പത് പോയിന്റ് പിന്നിലാണ്.29 പോയിന്റുള്ള റോമ ഒമ്പതാം സ്ഥാനത്താണ്.യാസിൻ അഡ്ലി (11′) ഒലിവിയർ ജിറൂഡ് (56′) തിയോ ഹെർണാണ്ടസ് (84′) എന്നിവരാണ് മിലാനായി ഗോൾ നേടിയത്.ലിയാൻഡ്രോ പരേഡെസ് (69′ പെനാൽറ്റി ) റോമയുടെ ആശ്വാസ ഗോൾ നേടി.
Le premier but en rossoneri de Yacine Adli avec beaucoup de sang froid ! pic.twitter.com/4MRbxn8HmQ
— AC Milan – FR (@AC_MilanFR) January 14, 2024
കൈലിയൻ എംബാപ്പെയുടെയും ബ്രാഡ്ലി ബാർകോളയുടെയും ഗോളുകൾക്ക് ലീഗ് 1 ലീഡർമാരായ പാരീസ് സെന്റ് ജെർമെയ്ൻ ആർസി ലെൻസിനെതിരെ 2-0 എവേ ജയം നേടി അവരുടെ അപരാജിത ലീഗ് ഓട്ടം 13 ഗെയിമുകളിലേക്ക് നീട്ടി.രണ്ടാം സ്ഥാനക്കാരായ നൈസിനേക്കാൾ ലീഡ് എട്ടായി ഉയർത്തിയതോടെ ലൂയിസ് എൻറിക്വെയുടെ ടീം 43 പോയിന്റിലെത്തി. ലെൻസ് 26 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.ഫ്രഞ്ച് കപ്പിൽ ശനിയാഴ്ച യുഎസ് ഓർലിയാൻസിലാണ് പിഎസ്ജി അടുത്തതായി കളിക്കുക.
‼️ Kylian Mbappe’s 19th goal this season! pic.twitter.com/bkpJU3MOlH
— 𝐌𝐂. (@MbappeCentral) January 14, 2024