‘ലൂക്കയുടെ ഗോൾ ആഘോഷം അതിരുകടന്നതായിരുന്നു,ക്ലബ്ബിൻ്റെ പതാക നീക്കം ചെയ്ത് ആഘോഷിക്കുന്നത് അനാദരവാണ്’ : കേരള ബ്ലാസ്റ്റേഴ്‌സ് താരം മൊഹമ്മദ് അസ്ഹർ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എട്ടുവാങ്ങിയത്. ഇഞ്ചുറി ടൈമിലെ ഗോളാണ് മത്സരത്തിലെ ഗതി മാറ്റിമറിച്ചത്.മല്‍സരത്തിനിടെ പഞ്ചാബ് എഫ്​സി താരം ലൂക്ക മജ്‌സന്‍റെ ഗോളാഘോഷം അതിരുവിടുകയും ചെയ്തിരുന്നു.

അതിനു ശേഷം രാഹുലിന്‍റെ ഹെഡ് അറ്റംപ്റ്റിലാണ് ലൂക്ക മജ്‌സന് പരുക്കേൽക്കുകയും ചെയ്യുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് – ഒഡിഷ മത്സരത്തിൽ, പഞ്ചാബിന് വേണ്ടി ആദ്യ ഗോൾ നേടിയ നിഹാൽ സുധീഷ്, തന്റെ ഗോൾ പരിക്കേറ്റ് പുറത്ത് ഇരിക്കുന്ന തന്റെ ക്യാപ്റ്റന് അർപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്ലെ സഹോദരങ്ങളായ മുഹമ്മദ് ഐമനും മുഹമ്മദ്‌ അസ്ഹറും തങ്ങളുടെ സഹതാരമായ രാഹുലിനെ പിന്തുണച്ച് രംഗത്ത് എത്തി.

ലൂക്ക മജ്‌സന്‍റെ ഗോളാഘോഷം അതിരു വിട്ടതായിരുന്നുവെന്നും രാഹുൽ മനപ്പൂർവ്വം ഫൗൾ ചെയ്തത് അല്ല എന്നും, അത് സ്വാഭാവികമായി സംഭവിച്ചു പോയതാണ് എന്നും പറഞ്ഞു.“കൊച്ചിയിൽ നടന്ന മത്സരത്തിനിടെ ലൂക്കാ മജ്‌സെൻ്റെ ഗോൾ ആഘോഷം അതിരുകടന്നതായിരുന്നു. എൻ്റെ അഭിപ്രായത്തിൽ, ക്ലബ്ബിൻ്റെ പതാക നീക്കം ചെയ്ത് ആഘോഷിക്കുന്നത് അനാദരവാണ്” ബ്ലാസ്റ്റേഴ്‌സ് താരം മൊഹമ്മദ് അസ്ഹർ പറഞ്ഞു.

“ലൂക്കയെ രാഹുൽ ഫൗൾ ചെയ്തത് മനഃപൂർവമല്ല, പന്ത് ഒന്നിച്ചായിരുന്നു, അത് മനഃപൂർവമാണെന്ന് പറയാനാകില്ല”മൊഹമ്മദ് ഐമെൻ പറഞ്ഞു.നാളെ ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മല്‍സരം.