ബൗണ്മതിനോട് നാണംകെട്ട തോൽവിയുമായി ലിവർപൂൾ : പിന്നിൽ നിന്നും തിരിച്ചു വന്ന് തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴു ഗോളിന് പരാജയപ്പെടുത്തിയ ലിവർപൂളിനെ കീഴടക്കി ബോൺമൗത്ത്. ആദ്യ പകുതിയിൽ ഫിലിപ്പ് ബില്ലിംഗിന്റെ ഗോളാണ് ബോൺമൗത്തിന് വിജയം നേടി കൊടുത്തത്.ലിവർപൂളിന്റെ മുഹമ്മദ് സലാ രണ്ടാം പകുതിയിൽ പെനാൽറ്റി നഷ്‌ടപ്പെടുത്തുകയും ചെയ്തു.

പോയിന്റ് പട്ടികയിൽ ലിവർപൂൾ 42 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. തകർപ്പൻ വിജയത്തോടെ ബോൺമൗത്ത് 24 പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്ത് നിന്ന് 16-ാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായ ലിവർപൂലിന് രണ്ടാം പകുതിയിൽ തിരിച്ചു വരാൻ അവസരം കിട്ടിയെങ്കിലും 68 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി സലക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. അവസാന മിനുട്ടിൽ ലിവർപൂൾ ആക്രമണം ശക്തമാക്കിയെങ്കിലും പരാജയം തടാനായില്ല.

ലാ ലീഗയിൽ സാന്റിയാഗോ ബെർണാബ്യൂവിൽ എസ്പാൻയോളിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് റയൽ വിജയം നേടിയെടുത്തത്.വിനീഷ്യസ് ജൂനിയർ, എഡർ മിലിറ്റാവോ, മാർക്കോ അസെൻസിയോ എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. വിജയത്തോടെ 25 മത്സരങ്ങളിൽ 56 പോയിന്റുമായി റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ബാഴ്സലോണക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്.

എട്ടാം മിനുട്ടിൽ റൂബൻ സാഞ്ചസിന്റെ ക്രോസ് ഗോൾകീപ്പർ തിബോ കോർട്ടോയിസിനെ മറികടന്ന് ജോസെലു വലയിൽക്കി എസ്പാന്യോൽ മുന്നിലെത്തി., 22-ാം മിനിറ്റിൽ എസ്പാന്യോൾ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് വിനീഷ്യസ് നേടിയ ഗോളിൽ റയൽ ഒപ്പമെത്തി. 39 ആം മിനുട്ടിൽ ഔറേലിയൻ ചൗമേനിയുടെ ക്രോസിൽ നിന്നും മിലിറ്റാവോ ബുള്ളറ്റ് ഹെഡറിലൂടെ റയലിനെ മുന്നിലെത്തിച്ചു., 75-ാം മിനിറ്റിൽ റോഡ്രിഗോയുടെ ഒരു ഗോൾ ശ്രമം ക്രോസ്സ് ബാറിൽ തട്ടിത്തെറിച്ചു. ഇഞ്ചുറി ടൈമിൽ അസെൻസിയോ റയലിന്റെ മൂന്നാമത്തെ ഗോൾ നേടി.അവസാന രണ്ട് ലീഗ് മത്സരങ്ങളിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോടും റയൽ ബെറ്റിസിനോടും സമനിലയിൽ പോയിന്റ് നഷ്ടപ്പെടുത്തിയ റയലിന് ഈ വിജയം ആശ്വാസമായി.