ലയണൽ മെസ്സിയുടെ ഹാട്രിക്കിൽ മേജർ ലീഗ് സോക്കറിൽ വമ്പന് ജയം സ്വന്തമാക്കി ഇന്റർ മയാമി | Lionel Messi
ലയണൽ മെസ്സി ഈ ആഴ്ചയിലെ തൻ്റെ രണ്ടാമത്തെ ഹാട്രിക് സ്കോർ ചെയ്ത മത്സരത്തിൽ മിന്നുന്ന ജയം സ്വന്തമാക്കി ഇന്റർ മയാമി. മേജർ ലീഗ് സോക്കറിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂ ഇംഗ്ലണ്ട് റെവോലൂഷനെ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപെടുത്തിയത്.
മയാമിക്കായി ഉറുഗ്വേൻ സൂപ്പർ സ്ട്രൈക്കർ ലൂയിസ് സുവാരസ് രണ്ടുതവണ സ്കോർ ചെയ്യുകയും ചെയ്തു. ജയത്തോടെ ഇന്റർ മയാമി MLS-ൽ ഒരു പുതിയ റെഗുലർ സീസൺ പോയിൻ്റ് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു.റെഗുലർ സീസണിലെ അവരുടെ അവസാന മത്സരത്തിൽ മിയാമിയുടെ വിജയം അവരെ 74 പോയിൻ്റിലെത്തിച്ചു – 2021 ൽ ന്യൂ ഇംഗ്ലണ്ട് സ്ഥാപിച്ച മുൻ റെക്കോർഡിനേക്കാൾ ഒരു പോയിന്റ് കൂടുതൽ നേടാൻ സാധിച്ചു.റെഗുലർ സീസണിലെ ഏറ്റവും മികച്ച റെക്കോർഡിനായി ഇൻ്റർ ഇതിനകം തന്നെ സപ്പോർട്ടേഴ്സ് ഷീൽഡ് നേടിയിരുന്നു, അടുത്ത ആഴ്ച ആരംഭിക്കുന്ന MLS കപ്പ് പ്ലേഓഫുകളിൽ ഇന്റർ മയാമി കളിക്കും.
LIONEL ANDRES MESSI.
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 19, 2024
NOT FROM THIS PLANET 👽 pic.twitter.com/mnsI5TuiYg
രണ്ടു ഗോളുകൾക്ക് പിന്നിട്ട നിന്ന ശേഷമാണ് മയാമി ആറു ഗോളുകൾ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. 40 ,43 മിനിറ്റുകളിൽ രണ്ടു ഗോളുകൾ നേടിയ ലൂയി സുവാരസ് ഇന്റർ മയാമിയെ ഒപ്പമെത്തിച്ചു.ചൊവ്വാഴ്ച ബൊളീവിയയ്ക്കെതിരെ അർജൻ്റീനയ്ക്കായി ഹാട്രിക് നേടിയ മെസ്സി, 58-ാം മിനിറ്റിൽ കളത്തിലിറങ്ങി. മെസ്സി ഇറങ്ങി ഉടൻ തന്നെ ബെഞ്ചമിൻ ക്രെമാഷി ഇന്റർ മയാമിക്ക് ലീഡ് നേടിക്കൊടുത്തു.ജോർഡി ആൽബയുടെ പാസിൽ നിന്നാണ് ഗോൾ പിറന്നത്.
🚨 NEW RECORD
— Exclusive Messi (@ExclusiveMessi) October 20, 2024
Lionel Messi leads Inter Miami to the most points EVER in an MLS league season!
Reminder they were LAST before Leo joined 🤯🤯🤯 pic.twitter.com/96IpvVUwwT
സ്ട്രൈക്കർ ബോബി വുഡിൻ്റെ ഗോളിൽ സമനില പിടിച്ചെന്ന് ന്യൂ ഇംഗ്ലണ്ട് കരുതി, എന്നാൽ VAR അവലോകനത്തെത്തുടർന്ന് ഹാൻഡ്ബോളിനെത്തുടർന്നു ഗോൾ അനുവദിച്ചില്ല. പിന്നീട്ട് മെസ്സി ഷോയാണ് ആരാധകർക്ക് കാണാൻ സാധിച്ചത്. 78 ആം മിനുട്ടിൽ സുവാരസിൻ്റെ ബാക്ക്-ഹീൽഡ് പാസിൽ നിന്നും ഗോൾ നേടി മെസ്സി സ്കോർ 4-2 ആക്കി. 81 ആം മിനുട്ടിൽ ജോർഡി ആൽബയുടെ മികച്ച പാസിൽ പിഴവ് വരുത്താതെ മെസ്സി വീണ്ടും ലക്ഷ്യത്തിലെത്തി.ന്നീട് 89-ാം മിനിറ്റിൽ സുവാരസിൻ്റെ ഒരു വോളിഡ് ക്രോസ് കൃത്യമായ ആദ്യ ഫിനിഷിലൂടെ അദ്ദേഹം തൻ്റെ ഹാട്രിക് തികച്ചു.