ഏഴുതവണ ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയ ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെന്നു വിശേഷണമുള്ള അർജന്റീന നായകൻ ലിയോ മെസ്സി മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിലുള്ള അരങ്ങേറ്റം മത്സരത്തിൽ തന്നെ തകർപ്പൻ ഫ്രീക് ഗോളുമായി ആരാധകരെ ആനന്ദിപ്പിച്ചിരുന്നു.
ഇന്റർമിയാമി ജേഴ്സിയിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയ ലിയോ മെസ്സി ഇരട്ട ഗോളുകൾ നേടി തന്റെ ടീമിനെ റൗണ്ട് ഓഫ് 32 ലേക്ക് നയിച്ച ലിയോ മെസ്സി വീണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്തു, ഇന്ന് നടന്ന ലീഗ് കപ്പിലെ അറ്റ്ലാൻഡ യുണൈറ്റഡിനേതിരായ മത്സരത്തിലാണ് ലിയോ മെസ്സിയുടെ ഗോളുകളും അസിസ്റ്റും എത്തുന്നത്.
ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിൽ ഇന്ന് നടന്ന അറ്റ്ലാൻഡ യൂനൈറ്റഡിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം നേടിയ നായകൻ ലിയോ മെസ്സി എട്ടാം മിനിറ്റിൽ തന്നെ ഗോൾ സ്കോർ ചെയ്തു തുടങ്ങി. ബാഴ്സലോണയിലെ മുൻ സഹതാരമായിരുന്ന സെർജിയോ ബുസ്കറ്റ്സിന്റെ മനോഹരമായ ഒരു അസിസ്റ്റിൽ നിന്നുമാണ് ലിയോ മെസ്സിയുടെ ഗോൾ വന്നത്.
Busquets 🤝 Messi
Messi puts us in the lead early with his second goal for the Club 👏👏#MIAvATL | 1-0 | 📺#MLSSeasonPass on @AppleTV: https://t.co/JZtEpe9Hfa pic.twitter.com/GKujBMsW1V
— Inter Miami CF (@InterMiamiCF) July 25, 2023
മത്സരത്തിൽ ലീഡ് നേടിത്തുടങ്ങിയ ഇന്റർമിയാമിക്ക് 22 മിനിറ്റിൽ ലിയോ മെസ്സി തന്നെ ഇരട്ടുഗോളുകളുമായി വീണ്ടും ലീഡ് നേടിക്കൊടുത്തു. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് 44 മിനിറ്റിൽ ഇന്റർമിയാമി താരം ടൈലർ കൂടി ഗോൾ നേടുന്നതോടെ ആദ്യപകുതി മൂന്ന് ഗോളിന്റെ ലീഡിലാണ് ഇന്റർമിയാമി മത്സരം അവസാനിപ്പിച്ചത്.