മയാമി വിട്ട് ലയണൽ മെസ്സി വീണ്ടും പഴയ ക്ലബ്ബിലേക്ക്; സുപ്രധാന റിപ്പോർട്ട്‌ |Lionel Messi

ലയണൽ മെസ്സി ഇന്റർ മിയാമിയിൽ കരാർ അവസാനിപ്പിക്കില്ലെന്ന് റിപ്പോർട്ട്. പ്രമുഖ കായിക മാധ്യമമായ എൽ നാഷണൽ ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. എൽ നാഷണലിനെ ഉദ്ധരിച്ച് ഫോബ്സ് അടക്കമുള്ള പ്രസ്തുത മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

നിലവിൽ 2025 വരെയാണ് മെസ്സിക്ക് ഇന്റർമിയാമിയിൽ കരാറുള്ളത്. ഈ കാലാവധിയ്ക്ക് ശേഷം മെസ്സി മിയാമിയിൽ കരാർ പുതുക്കില്ലെന്നും ശേഷം മെസ്സി തന്റെ ബാല്യകാല ക്ലബ്ബായ ന്യൂ വെയിൽസ് ഓൾഡ് ബോയ്സിലേക്ക് പോകുമെന്നും അവിടെ വെച്ച് മെസ്സി വിരമിക്കൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മെസ്സിയുടെ ഐതിഹാസികമായ കരിയറിൽ ഏറെ പങ്ക് വഹിച്ച ക്ലബ്ബാണ് ന്യൂവെയിൽസ് ഓൾഡ് ബോയ്സ്. തന്റെ 8 വയസ്സ് മുതൽ 13 വയസ്സ് വരെയുള്ള കാലയളവ് മെസ്സി ചിലവഴിച്ചത് റോസാരിയോയിലെ ന്യൂ വെയിൽസ് ഓൾഡ് ബോയ്സിലാണ്. പിന്നീടാണ് താരം ബാഴ്സയിലെ അക്കാദമിയിലെത്തുന്നത്. 2004 ൽ ബാഴ്സയുടെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ച മെസ്സിയ്ക്ക് പിന്നീട് ലോകഫുട്ബോളിൽ സുവർണ കാലമായിരുന്നു.

പിന്നീട് പിഎസ്ജിയ്ക്കായും നിലവിൽ ഇന്റർ മയാമിയ്ക്ക് വേണ്ടിയും കളിക്കുകയും കളിച്ച് കൊണ്ടിരിക്കുകയും ചെയുന്ന മെസ്സി തന്റെ പഴയ ക്ലബ്ബായ ഓൾഡ് ബോയ്സിലേക്ക് മടങ്ങണമെന്ന് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.അതിനാൽ അദ്ദേഹം 2025 ൽ അദ്ദേഹം മയാമിയിൽ കാലാവധി പൂർത്തിയാക്കിയ ശേഷം തന്റെ ബാല്യകാല ക്ലബ്ബിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ.