മെസ്സിയുടെ മഴവില്ല് ഗോൾ കണ്ട് സെക്യൂരിറ്റി വരെ വാ തുറന്നു അത്ഭുതപ്പെട്ടു, രസകരമായ വീഡിയോ കാണാം

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി തനന്റെ ഫുട്ബോൾ കരിയറിന്റെ പുതിയ അധ്യായം തുടങ്ങുവാൻ വേണ്ടി അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിലേക്കാണ് ചേക്കേറിയത്, ഇതിനകം തന്നെ താരം മിയാമി ജേഴ്സിയിലുള്ള അരങ്ങേറ്റം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു.

അരങ്ങേറ്റം കുറിച്ച് നാലു മത്സരങ്ങൾ ഇന്റർമിയാമി ജേഴ്സിയിൽ ലിയോ മെസ്സി കളിച്ചപ്പോൾ ഏഴ് ഗോളുകളും ഒരു അസിസ്റ്റും ഉൾപ്പെടെ തകർപ്പൻ ഫോമിലാണ് താരം അമേരിക്കയിൽ ഫോം തുടരുന്നത്. ഏഴു ഗോളുകളിൽ രണ്ടു ഗോളുകൾ ലിയോ മെസ്സിയുടെ മഴവില്ല് വിരിയിച്ച മനോഹരമായ ഫ്രീകിക്ക് ഗോളുകൾ ആയിരുന്നു.

ഏറ്റവും അവസാനം നടന്ന ഇന്റർ മിയാമിയുടെ മത്സരത്തിൽ എഫ്സി ഡലാസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചുകൊണ്ട് ലിയോ മെസ്സിയും സംഘവും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിരുന്നു. ലീഗ് കപ്പിലെ മത്സരത്തിൽ ഒരുപാട് സമയം പിന്നിട്ടു നിന്നെങ്കിലും അവസാനം നിമിഷം ലിയോ മെസ്സിയുടെ മിടുക്കിൽ ഇന്റർമിയാമി സമനില നേടുകയും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുകയും ആയിരുന്നു.

എതിർ ടീമിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന നിമിഷം ലിയോ മെസ്സി നേടുന്ന മനോഹരമായ ഫ്രീകിക്ക് ഗോൾ കണ്ട് സെക്യൂരിറ്റി ഗാർഡ് വരെ അത്ഭുതപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഈയൊരു ഫ്രീകിക്ക് ഗോളാണ് ഇന്റർമിയമിക്ക് നാലാമത്തെ ഗോളും മത്സരത്തിലെ സമനിലയും സമ്മാനിക്കുന്നത്.

ലിയോ മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോൾ പിറന്നതോടെ സെക്യൂരിറ്റി ഗാർഡ് വാ തുറന്നു അത്ഭുതപ്പെടുകയും ആഘോഷിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാനാവും. ലീഗ് കപ്പിലെ അടുത്ത മത്സരത്തിനു വേണ്ടി തയ്യാറെടുക്കുകയാണ് ഇന്റർമിയാമിയും ലിയോ മെസ്സിയും. മേജർ സോക്കർ ലീഗിലും മെസ്സിയുടെ ഫോമിൽ മുന്നേറാം എന്നാണ് ഇന്റർമിയാമി പ്രതീക്ഷിക്കുന്നത്.