മകന്റെ ബർത്ത്ഡേക്ക് പോലും പോവാതെ മെസ്സി ചെയ്തതിനെ കുറിച്ച് ഡി പോളും മാർട്ടിനസും പറയുന്നു
2026 ലെ ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിനു വേണ്ടി ഒരുങ്ങുന്ന അർജന്റീന ദേശീയ ടീം ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലും വിജയം നേടി. ആദ്യം മത്സരത്തിൽ ലിയോ മെസ്സി നേടുന്ന മനോഹരമായ ഫ്രീകിക്ക് ഗോളിന്റെ ബലത്തിൽ ഒരുഗോളിന് ഇക്വഡോറിനെ പരാജയപ്പെടുത്തിയ അർജന്റീന രണ്ടാം മത്സരത്തിൽ ബൊളീവിയയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
ആദ്യ മത്സരത്തിൽ അർജന്റീന ടീമിന് വേണ്ടി ലിയോ മെസ്സി കളിച്ചെങ്കിലും രണ്ടാം മത്സരത്തിൽ താരത്തിനെ സ്ക്വാഡിൽ നിന്നും ഒഴിവാക്കിയാണ് അർജന്റീന ടീം പ്രഖ്യാപിച്ചത്. അർജന്റീന ടീം സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും അർജന്റീനയുടെ ടെക്നിക്കൽ സ്റ്റാഫായി സൈൻ ചെയ്ത ലിയോ മെസ്സി ബൊളീവിയക്കെതിരായ മത്സരത്തിൽ തന്റെ ടീമിനെ സപ്പോർട്ട് ചെയ്യാൻ സൈഡ് ബെഞ്ചിൽ ടെക്നിക്കൽ സ്റ്റാഫ് എന്ന നിലയിൽ ഉണ്ടായിരുന്നു.
ലിയോ മെസ്സി താരത്തിന്റെ അർജന്റീന ടീമിനോടുള്ള ഈ ആത്മാർത്ഥതയെക്കുറിച്ച് മത്സരശേഷം അർജന്റീന താരങ്ങളോട് ചോദിച്ചപ്പോൾ റോഡ്രിഗോ ഡി പോൾ, എമിലിയാനോ മാർട്ടിനസ് എന്നിവർ ലിയോ മെസ്സിയെക്കുറിച്ച് സംസാരിച്ചു. മകന്റെ ബർത്ത് ഡേ ആഘോഷിക്കാൻ നാട്ടിലേക്ക് പോകാൻ അവസരം ഉണ്ടായിട്ടും അർജന്റീന ടീമിനോടൊപ്പം എതിർ സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്ത മെസ്സിക്ക് അർജന്റീന ടീമിനോടുള്ള കമ്മിറ്റ്മെന്റ് വളരെയധികമാണെന്ന് പറഞ്ഞു.
Rodrigo De Paul on Lionel Messi choosing to travel with the team to Bolivia 💙 pic.twitter.com/XiZ8MdH52H
— ESPN FC (@ESPNFC) September 13, 2023
“അദ്ദേഹം ഒരു സമ്പൂർണ്ണ നേതാവും ടീമിനോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ഉദാഹരണമാണ്. അയാൾക്ക് പോയി മകന്റെ ജന്മദിനം ആസ്വദിക്കാമായിരുന്നു, എന്നിട്ടും മെസ്സി ഞങ്ങളോടൊപ്പം മത്സരത്തിന് വന്നു.” – അർജന്റീന ദേശീയ ടീമിലെ ലിയോ മെസ്സിയുടെ സഹതാരമായ റോഡ്രിഗോ ഡി പോൾ പറഞ്ഞു.
• “Having Messi with you despite not participating, is this an example of his leadership?”
De Paul: “He’s an absolute leader and an example of love and care for the team. He could have gone away and enjoyed his son’s birthday and yet he came here with us.”
Dibu Martínez:… pic.twitter.com/WLBoAd75Er
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 13, 2023
“ലിയോ മെസ്സിക്ക് വീട്ടിലേക്ക് പോകാമായിരുന്നു, പക്ഷേ അവൻ ഞങ്ങളെ അനുഗമിക്കാൻ ആഗ്രഹിച്ചു. ഇത് അഭിമാനിക്കേണ്ട കാര്യമാണ്.” – അർജന്റീന ദേശീയ ടീമിന്റെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് ലിയോ മെസ്സിയെക്കുറിച്ച് ബൊളീവിയക്കെതിരായ മത്സരത്തിനുശേഷം പറഞ്ഞ വാക്കുകളാണിത്. ലിയോ മെസ്സി എന്ന താരം അർജന്റീന ടീമിന് എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് തെളിയിക്കുന്നതാണ് ഈ വാക്കുകൾ.