
ആദ്യ എവേ ജയം ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു , എതിരാളികൾ മൊഹമ്മദൻസ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗനിൽ നടക്കുന്ന മത്സരത്തിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് . ലീഗിലെ ആദ്യ എവേ ജയം തേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.രണ്ട് ടീമുകളും വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്.
എന്നാൽ മുഹമ്മദനെ സംബന്ധിച്ചിടത്തോളം ഈ ഗെയിം നിർണായകമാണ്, കാരണം സീസണിലെ ആദ്യ ഹോം വിജയം അവർക്ക് അത്യന്താപേക്ഷിതമാണ്. ബ്ലാസ്റ്റേഴ്സിനെതിരെ വിജയം നേടുക എന്നത് മൊഹമ്മദന്സിന് എളുപ്പമാവില്ല. കൊൽക്കത്ത ഡെർബിയിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനോട് 0-3ന് തോറ്റതിന് ശേഷമാണ് മുഹമ്മദൻ ഈ ഗെയിമിലേക്ക് ഇറങ്ങുന്നത്. ആന്ദ്രേ ചെർണിഷോവിൻ്റെ ടീം അവരുടെ ആദ്യ നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുകൾ നേടി, അവരെ പോയിൻ്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.
Kochi
— Kerala Blasters FC (@KeralaBlasters) October 19, 2024Kolkata
See how the squad prepped, traveled and had fun on the road!
Watch the full travel vlog now on our YouTube channelhttps://t.co/kvtrJiZrhu #MSCKBFC #KBFC #KeralaBlasters pic.twitter.com/5hQgMO0lXP
ഐഎസ്എല്ലിൽ നാലുകളി പൂർത്തിയായപ്പോൾഒരു ജയം, രണ്ട് സമനില, ഒരു തോൽവിയുമായി അഞ്ച് പോയിന്റുമായി ആറാമതാണ് മിക്കേൽ സ്റ്റാറേയുടെ ബ്ലാസ്റ്റേഴ്സ്.അവസാന കളിയിൽ ഒഡിഷ എഫ്സിക്കെതിരെ സമനിലയായിരുന്നു ബ്ലാസ്റ്റേഴ്സിന്. ആദ്യ 20 മിനിറ്റിൽ രണ്ട് ഗോളടിച്ചശേഷം വഴങ്ങുകയായിരുന്നു. എതിർത്തട്ടകത്തിൽ തുടർച്ചയായ രണ്ടുകളിയിലും സമനില. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പൂർണ സജ്ജനായി തിരിച്ചെത്തുന്നത് ആക്രമണനിരയ്ക്ക് ഊർജം പകരും. ആദ്യമത്സരങ്ങളിൽ പുറത്തിരുന്ന ലൂണ അവസാന രണ്ടുകളിയിൽ പകരക്കാരനായാണ് ഇറങ്ങിയത്.
ഇന്ന് ആദ്യ പതിനൊന്നിൽ ഇടംപിടിച്ചേക്കും. മുന്നേറ്റത്തിൽ നോഹ സദൂയ്–-ഹെസ്യൂസ് ഹിമിനെസ് സഖ്യമാണ് പ്രതീക്ഷ. കൊൽക്കത്തയിലേക്ക് യാത്ര തിരിക്കുന്നത് മൊഹമ്മദന്സിനെതിരെ വിജയം ലക്ഷ്യമാക്കിയാണെന്ന് മുഖ്യപരിശീലകൻ മിക്കേൽ സ്റ്റാറെ മത്സരത്തിന് മുന്നോടിയായി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ലീഗിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.
These Blasters have been making it count so far in the #ISL
— Kerala Blasters FC (@KeralaBlasters) October 19, 2024#KeralaBlasters #KBFC #YennumYellow pic.twitter.com/b67b9RCxAg
നോഹ സദൗയിയുടെ മികവാണ് ടീമിന് ഊർജമേറുന്നത്. പഞ്ചാബിനെതിരായ ലീഗിലെ ആദ്യ മത്സരത്തിലൊഴിച്ച്, മറ്റെല്ലാ അവസരങ്ങളിലും നോഹ ഗോളുകൾ നേടിയിട്ടുണ്ട്. ഒപ്പം ഒരു അസിസ്റ്റും അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഇരു ടീമുകളും ആദ്യമായാണ് നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.