‘മുംബൈ സിറ്റിക്കെതിരെ വിജയിക്കാൻ ഈ സീസണിലെ ഏറ്റവും മികച്ച എവേ ഗെയിം കളിക്കണം’ : മൈക്കൽ സ്റ്റാഹ്രെ | Kerala Blasters

മുംബൈ സിറ്റി എഫ്‌സി നവംബർ 3 ഞായറാഴ്ച മുംബൈയിലെ മുംബൈ ഫുട്‌ബോൾ അരീനയിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിൻ്റെ 7-ാം മാച്ച് വീക്ക് മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. മുംബൈ സിറ്റി എഫ്‌സി അവരുടെ അവസാന അഞ്ച് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് രേഖപ്പെടുത്തിയത്, ആറ് പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ നിലവിൽ ഒമ്പതാം സ്ഥാനത്താനുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയാകട്ടെ, കഴിഞ്ഞ അഞ്ച് ഏറ്റുമുട്ടലുകളിൽ രണ്ടെണ്ണം ജയിച്ച് എട്ട് പോയിൻ്റുമായി എട്ടാം സ്ഥാനത്താണ്. നിർണായകമായ മൂന്ന് പോയിൻ്റുകൾ ഇരുപക്ഷവും ഉറ്റുനോക്കുമ്പോൾ, ഇതൊരു തകർപ്പൻ ഏറ്റുമുട്ടലായിരിക്കും. മത്സരത്തിന് മുന്നോടിയായി സംസാരിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ പ്രതീക്ഷകൾ പങ്കുവെച്ചു.

“മുംബൈ സിറ്റിക്കെതിരെ വിജയിക്കാൻ ഈ സീസണിലെ ഏറ്റവും മികച്ച എവേ ഗെയിം കളിക്കണം.മുംബൈ ശക്തനായ എതിരാളിയാണ്, അവർക്ക് നല്ല പരിശീലകനും കളിക്കാരുമുണ്ട്. ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഗെയിമാണ്, പക്ഷേ അവർക്കും ഇത് കഠിനമായ ഹോം ഗെയിമായിരിക്കും” മൈക്കൽ സ്റ്റാഹ്രെ പറഞ്ഞു.

“ഞങ്ങൾ നന്നായി പ്രതിരോധിച്ചു (അവസാന മത്സരത്തെക്കുറിച്ച്), ഞങ്ങൾ അവസരങ്ങളൊന്നും വഴങ്ങിയില്ല, പക്ഷെ വ്യക്തിഗത പിഴവുകൾ തിരിച്ചടിയായി ” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.“തോൽവിക്ക് ശേഷമുള്ള പ്രതികരണം മികച്ചതായിരുന്നു. ഞാൻ ചുമതലയേറ്റതിന് ശേഷമുള്ള ഏറ്റവും മികച്ച പരിശീലന സെഷനുകളിലൊന്നാണ് ഞങ്ങൾ ഇന്നലെ നടത്തിയത്. എനിക്ക് നെഗറ്റീവ് പ്രതികരണങ്ങളൊന്നും കാണാൻ കഴിയില്ല, എല്ലാവരും വീണ്ടും കളിക്കാനും വിജയിക്കാനും ആഗ്രഹിക്കുന്ന പോസിറ്റീവുകൾ മാത്രം” സ്റ്റാഹ്രെ പറഞ്ഞു.

“പരിക്കുകളെ കുറിച്ച് ചില ചോദ്യചിഹ്നങ്ങളുണ്ട്. ഇന്നലത്തെ പരിശീലനത്തിന് ശേഷം ഞങ്ങൾക്ക് 24, 25 കളിക്കാർ ഉണ്ട്. ഞങ്ങൾക്ക് ഓപ്ഷനുകളുണ്ട്, ഞങ്ങൾ മത്സരിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.