95ആം മിനുട്ടിലെ ഗോളിൽ മോഹൻ ബഗാനോട് പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി മോഹൻ ബഗാൻ . രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് മോഹൻ ബഗാൻ നേടിയത് .ഇഞ്ചുറി ടൈമിൽ ആൽബർട്ടോ റോഡ്രിഗസ് നേടിയ തകർപ്പൻ ഗോളാണ് ബഗാന് വിജയം നേടിക്കൊടുത്തത് നേടിക്കൊടുത്തത്. ജീസസ് ജിമിനസ് ,ഡ്രൻസിക് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിന്നിലായിരുന്നു.

സാൾട്ട് ലൈക്ക് സ്റ്റേഡിയത്തിൽ മികച്ച രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയിലാണ് കളി ആരംഭിച്ചത്. രണ്ടാം മിനുട്ടിൽ തന്നെ സദൗയിയുടെ ഷോട്ട് മോഹൻ ബഗാൻ കീപ്പർ വിശാൽ മികച്ച രീതിയിൽ രക്ഷപെടുത്തി. അഞ്ചാം മിനുട്ടിൽ സദൗയി കൊടുത്ത ക്രോസിൽ നിന്നും ജിമെനെസിന്റെ ബാക്ക്-ഹീൽ ഫ്ലിക്കും വിശാൽ രക്ഷപെടുത്തി. എന്നാൽ അതിനു ശേഷം ബ്ലാസ്റ്റേഴ്സിന് വലിയ ഗോൾ അവസരങ്ങൾ സൃഷിടിക്കാൻ സാധിച്ചില്ല. 26 ആം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനുള്ള സുവർണ്ണാവസരം ലഭിച്ചത്.

33 ആം മിനുട്ടിൽ ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ [പിഴവിൽ നിന്നും നേടിയ ഗോളിൽ മോഹൻ ബഗാൻ മുന്നിലെത്തി.കൂളിംഗ് ബ്രേക്കിന് ശേഷം കളി പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ മോഹൻ ബഗാൻ ആക്രമണത്തിലേക്ക് കുതിക്കുകയും ആശിഷ് റായ് എടുത്ത ദുര്ബലയമായ ഷോട്ട് സച്ചിന് കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചില്ല.മക്ലരെൻ അനായാസം പന്ത് വലയിലെത്തിച്ച് ബഗാനെ മുന്നിലെത്തിച്ചു. ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്നേ ജിമെനെസിന് സമനില ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും സ്പാനിഷ് സ്‌ട്രൈക്കറുടെ ഷോട്ട് ലക്ഷ്യം കണ്ടില്ല.

രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന ബ്ലാസ്റ്റേഴ്‌സ് 51 ആം മിനുട്ടിൽ സമനില ഗോൾ നേടി.ജിമെനെസ് ആണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. മോഹൻ ബഗാൻ താരത്തിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ വന്നത്. താരത്തിന്റെ ഒമ്പതാമത്തെ ലീഗ് ഗോളായിരുന്നു ഇത്. 65 ആം മിനുട്ടിൽ ലീഡ് നേടാനുള്ള അവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും സദൗയിയുടെ ഷോട്ട് വിശാൽ കൈത് സേവ് ചെയ്തു. 76 ആം മിനുട്ടിൽ ബഗാൻ കീപ്പറുടെ പിഴവിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. ലൂണയുടെ ഫ്രീകിക്ക് വിശാലിന് കയ്യിലൊതുക്കാൻ സാധിച്ചില്ല ,അവസരം മുതലാക്കിയ ഡിഫൻഡർ ഡ്രൻസിക് പന്ത് വലയിലെത്തിച്ചു.

മത്സരം അവസാന പത്ത്‌ മിനുട്ടിലേക്ക് കടന്നതോടെ മോഹൻ ബഗാൻ ആക്രമണം ശക്തമാക്കി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ 86 ആം മിനുട്ടിൽ മോഹൻ ബഗാൻ ഒപ്പമെത്തി.ആഷിക് കുരുണിയൻ ഇടത് വശത്ത നിന്നും കൊടുത്ത മികച്ചൊരു പാസ് കമ്മിംഗ്സ് ബ്ലാസ്റ്റേഴ്‌സ് വലയിലെത്തിച്ചു.ഇഞ്ചുറി ടൈമിൽ ആൽബർട്ടോ റോഡ്രിഗസ് നേടിയ ലോങ്ങ് റേഞ്ച് ഗോളിൽ മോഹൻ ബഗാൻ വിജയം സ്വന്തമാക്കി.