ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയിൽ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് ആണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്. 7 മത്സരങ്ങളിൽ നിന്നും 16 പോയിന്റുകളാണ് ബ്ലാസ്റ്റേഴ്സ് നേടിയത്.
നീണ്ട ഇടവേളക്ക് ശേഷം മൈതാനതിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മാറ്റങ്ങളുമായാണ് ഹൈദരാബാദിനെ നേരിടുന്നത്.സസ്പെന്ഷന് കാരണം സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമന്റകോസ് ഇന്ന് ടീമിലില്ല. അതേസമയം സസ്പെന്ഷന് കഴിഞ്ഞെത്തിയ പ്രബീര്‍ ദാസും മിലോസ് ഡ്രിന്‍സിച്ചും സ്ക്വാഡില്‍ മടങ്ങിയെത്തി. മിലോസ് ആദ്യ ഇലവനില്‍ ഇറങ്ങും. പ്രബീറും ലെസ്കോവിച്ചും ബെഞ്ചിലുണ്ട്.പരിക്ക് മാറി തിരിച്ചെത്തിയ മാര്‍കോ ലെസ്കോവിച്ച് ആദ്യ ഇലവനിൽ ഇടംനേടിയില്ല.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യമാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ 10 ആം മിനുറ്റിൽ ഹൈദരാബാദ് താരം മോയ സ്കോറിങ്ങിന് അടുത്തെത്തി.യാസിർ എടുത്ത ഫ്രീകിക്കിൽ നിന്നുമുള്ള താരത്തിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി. 18 ആം മിനുട്ടിൽ കോർണരിൽ നിന്നുമുള്ള നോൾസിന്റെ ശക്തമായ ഹെഡ്ഡർ ബ്ലാസ്റ്റേഴ്സ് കീപ്പർ സച്ചിൻ സുരേഷ് ഗംഭീരമായി സേവ് ചെയ്തു. 20 ആം മിനുട്ടിൽ അഡ്രിയാൻ ലൂണയും ഡെയ്സ്യൂക്കും മികച്ച വൺ-ടു കളിക്കുകയും ,ലൂണ ഒരു മികച്ച ക്രോസ് കൊടുക്കുകയും ചെയ്തെങ്കിലും പെപ്രക്ക് ഗോളാക്കിമാറ്റാൻ സാധിച്ചില്ല.
First-ever goal in #ISL for Miloš Drinčić & yet another assist for Adrian Luna 😍 as @keralablasters take the lead in #KBFCHFC.#ISL10 #LetsFootball #ISLonSports18 #ISLonJioCinema #ISLonVh1 #JioCinemaSports pic.twitter.com/T1GJT04ZPJ
— JioCinema (@JioCinema) November 25, 2023
33 ആം മിനുട്ടിൽ ഡെയ്സുകെയുടെ ക്രോസിൽ നിന്നുമുള്ള മിലോസ് ഡ്രിൻസിചിന്റെ ലക്ഷ്യത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു. ബ്ലാസ്റ്റേഴ്സിന് മറ്റൊരു മികച്ച അവസരം കൂടി നഷ്ടപ്പെടുത്തി . 36 ആം മിനുട്ടിൽ ഇടത് വശത്ത് നിന്ന് ഒരു ഫ്രീ-കിക്കിലൂടെ യാസിർ കൊടുത്ത ക്രോസ് ലക്ഷ്യത്തിലെത്തിക്കാൻ മോയ പരാജയപ്പെട്ടു. ഹൈദരാബാദ് ഒരു വലിയ അവസരവും നഷ്ടപ്പെടുത്തി. 41 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി.വലതുവശത്ത് നിന്നും ലൂണ കൊടുത്ത മികച്ചൊരു പാസ് സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് വലയിലാക്കി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു.
#MilosDrincic was a happy man after getting his first ever #ISL ⚽! 💥
— Indian Super League (@IndSuperLeague) November 25, 2023
Watch #KBFCHFC LIVE only on @Sports18, @Vh1India, @News18Kerala & #SuryaMovies! 📺
Stream FOR FREE on @JioCinema:https://t.co/cGmbjvv05V #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 pic.twitter.com/rPk7Gy0kS6
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 51 ആം മിനുട്ടിൽ ആദ്യ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് മിലോസ് ഡ്രിൻസിചിന്റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങി. 64 ആം മിനുട്ടിൽ ഹൈദരാബാദ് താരം ജോ നോൾസിന്റെ ലോങ്ങ് റേഞ്ച് ഷോട്ട് പുറത്തേക്ക് പോയി. 68 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് ഉയർത്തിയെന്നും തോന്നിയെങ്കിലും പെപ്രയുടെ ക്രോസ്സ് കൊടുക്കാനുള്ള ശ്രമം ഗോൾ കീപ്പർ തടുത്തു.
#MilosDrincic almost with a brace but #GurmeetSingh denies him with a 🔝 save! 🔥
— Indian Super League (@IndSuperLeague) November 25, 2023
Watch #KBFCHFC LIVE only on @Sports18, @Vh1India, @News18Kerala & #SuryaMovies! 📺
Stream FOR FREE on @JioCinema:https://t.co/cGmbjvv05V #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 pic.twitter.com/BRqq8SjLyf